Letters
വിദ്യാഭ്യാസം സംസ്കാരമാണ്
Friday, September 17, 2021 11:49 PM IST
വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്ന​​​ത് ഒ​​​രു സം​​​സ്കാ​​​ര​​​മാ​​​ണ്. സ​​​ത്യ​​​ത്തി​​​നും ധ​​​ർ​​​മ​​​ത്തി​​​നു​​​മാ​​​ണ് വി​​​ദ്യ അ​​​ഭ്യ​​​സി​​​ക്കു​​​വാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി ഊ​​​ന്ന​​​ൽ ന​​​ൽ​​​കേ​​​ണ്ട​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കോ​​​പ്പി​​​യ​​​ടി​​​ച്ചും നേ​​​രി​​​ന്‍റേ​​​ത​​​ല്ലാ​​​ത്ത മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യും നേ​​​ട്ടമുണ്ടാക്കുന്ന വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ എ​​​തി​​​ർ​​​ക്ക​​​പ്പെ​​​ടു​​​കത​​​ന്നെ വേ​​​ണം.

എ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ലും മാ​​​ർ​​​ക്ക് മാ​​​ത്രം സ​​​ന്പാ​​​ദി​​​ച്ച് മു​​​ന്നേ​​​റു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി സ​​​ത്യ​​​ത്തി​​​ൽ ഒ​​​ന്നും നേ​​​ടു​​​ന്നി​​​ല്ല. ഭാ​​​വി ജീ​​​വി​​​ത​​​ത്തി​​​ൽ അ​​​വ​​​ൻ കു​​​ടും​​​ബ​​​ത്തി​​​നോ സ​​​മൂ​​​ഹ​​​ത്തി​​​നോ മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​വു​​​ന്നി​​​ല്ല.

പ​​​ണ്ട് ഗു​​​രു​​​കു​​​ല സ​​​ന്പ്ര​​​ദാ​​​യം നി​​​ല​​​നി​​​ന്നി​​​രു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ വി​​​ദ്യ നേ​​​ടാ​​​ൻ ഗു​​​രു​​​വി​​​നൊ​​​പ്പം താ​​​മ​​​സി​​​ച്ച് ഇ​​​ല്ലാ​​​യ്മ​​​യെ​​​യും വ​​​ല്ലാ​​​യ്മ​​​യെ​​​യും അ​​​വ​​​ഗ​​​ണി​​​ച്ച് ത്യാ​​​ഗ​​​ത്തി​​​ലൂ​​​ടെ അ​​​വ​​​ർ അ​​​റി​​​വു​​​നേ​​​ടി. ഇ​​​ന്ന് യാ​​​തൊ​​​രു​​​വി​​​ധ ഇ​​​ല്ലാ​​​യ്മ​​​യും അ​​​റി​​​യി​​​ക്കാ​​​തെ മേ​​​ൽ​​​ത്ത​​​രം വ​​​സ്ത്ര​​​ങ്ങ​​​ളും ബ്രാ​​​ൻ​​​ഡ​​​ഡ് ബാ​​​ഗു​​​ക​​​ളും ന​​​ൽ​​​കി കു​​​ഞ്ഞി​​​നെ​​​യും ഒ​​​പ്പം അ​​​വ​​​ന്‍റെ ശാ​​​ഠ്യ​​​ങ്ങ​​​ളെ​​​യും വ​​​ള​​​ർ​​​ത്തു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ന്മാ​​​രും സ്വ​​​യം ചി​​​ന്തി​​​ക്കേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചി​​​രി​​​ക്കു​​​ന്നു.

കാ​​​ക്ക​​​യെ​​​പ്പോ​​​ലെ ഉറപ്പിച്ച ദൃഷ്ടി, കൊ​​​ക്കി​​​നെ​​​പ്പോ​​​ലെ ധ്യാ​​​ന നി​​​മഗ്ന​​​ത, ശ്വാ​​​ന​​​നെ​​​പ്പോ​​​ലെ ജാ​​​ഗ്ര​​​ത​​​യി​​​ലു​​​ള്ള ഉ​​​റ​​​ക്കം തുടങ്ങിയവ വി​​​ദ്യാ​​​ർ​​​ഥിക്ക് ഉണ്ടായി​​​രി​​​ക്കേണ്ട ഗുണങ്ങളാണ്. മ​​​ന​​​സി​​​നെ നി​​​യ​​​ന്ത്രി​​​ച്ച് അ​​​റി​​​വി​​​നെ സ്വാ​​​യ​​​ത്ത​​​മാ​​​ക്കു​​​ന്ന​​​വ​​​ൻ ഒ​​​രി​​​ക്ക​​​ലും ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​ഴ‍ി തെ​​​റ്റി​​​ല്ല.

ആ​​​ലി​​​യ സി​​​ബി​​​ച്ച​​​ൻ
കു​​​രി​​​ശും​​​മൂ​​​ട്ടി​​​ൽ