Letters
ഈ മരുന്നു പരിശോധന സാമൂഹ്യദ്രോഹം
Sunday, September 19, 2021 11:25 PM IST
വി​പ​ണി​യി​ലു​ള്ള മ​രു​ന്നു​ക​ൾ ര​ണ്ട​ര​ല​ക്ഷ​മാ​ണെ​ന്നും ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​ത് 800ൽ ​താ​ഴെ മാ​ത്ര​മാ​ണെ​ന്നും വാ​ർ​ത്ത ക​ണ്ടു. മ​രു​ന്നു​ക​ളു​ടെ ഈ ​വി​ധ​ത്തി​ലു​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന സാ​മൂ​ഹ്യ​ദ്രോ​ഹ​മാ​ണ്.

വി​പ​ണി​യി​ൽ പ​ല മ​രു​ന്നു​ക​ളും വ​ർ​ഷ​ങ്ങ​ളോ​ളം വി​ല്പ​ന ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തും പ്ര​സ്തു​ത മ​രു​ന്നു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന​തി​ന്‍റെ പേ​രി​ൽ നി​രോ​ധി​ക്ക​പ്പെ​ടു​ന്ന​തു​മെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം!

ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ മു​ൻ​പും ക​ണ്ടി​ട്ടു​ണ്ട്! എ​ന്തി​നാ​ണ് ഇ​ത്ത​രം ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ൾ? ഇ​തി​ലൂ​ടെ വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത് പാ​വം രോ​ഗി​ക​ളല്ലേ? രോ​ഗം മാ​റു​ക​യു​മി​ല്ല, പ​ണം വെ​റു​തേ പാ​ഴാ​വു​ക​യും ചെ​യ്യും! ഇ​ത് വ​ലി​യൊ​രു സാ​മൂ​ഹ്യ​ദ്രോ​ഹ​മ​ല്ലേ?!

മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ന​ട​പ​ടി യ​ഥാ​സ​മ​യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം, രോ​ഗ​ത്താ​ൽ പീ​ഡി​ത​രാ​യ​വ​രെ വീ​ണ്ടും പീ​ഡി​പ്പി​ക്ക​ുന്നതിനു തുല്യമാണ്.

മോ​ഹ​ൻ നെ​ടു​ങ്ങാ​ടി, ചെർപ്പുളശേ​രി