Letters
ഇതോ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ?
Tuesday, September 21, 2021 10:43 PM IST
എ.പി.​ജെ.​ അ​ബ്‌​ദു​ൽ ക​ലാം ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ചി​റ്റ​മ്മ ന​യം കാ​ര​ണം വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഉ​പ​രി​പ​ഠ​നം ന​ഷ്ടട​മാ​കു​ന്നു.

​ഓഗ​സ്റ്റ് ആ​ദ്യ​വാ​രം ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ച എം.​ടെ​ക് പ​രീ​ക്ഷ​ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ വൈ​കു​ന്ന​തു​മൂ​ലം വി​ദേ​ശ രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ഡ്‌​മി​ഷ​ൻ ല​ഭി​ച്ച​ത് ന​ഷ്ട​പ്പെ​ടു​ന്നു.​ പ​ല ത​വ​ണ നേ​രി​ൽ ക​ണ്ടു പ​രാ​തി പ​റ​ഞ്ഞി​ട്ടും ചെ​വി​ക്കൊള്ളാ​ൻ അ​ധി​കൃ​ത​ർ തയാറ​ല്ല.​ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്ന പ​രു​ക്ക​ൻ മ​റു​പ​ടി മാ​ത്രം.​

വ​ലി​യ ഘോ​ഷ​ത്തോ​ടെ തു​ട​ങ്ങി​യ സ​ർ​വ​ക​ലാ​ശാ​ലയാണ് അ​ന്വേ​ഷ​ണങ്ങ​ൾ​ക്കു വി​ളി​ച്ചാ​ൽ പോ​ലും ഫോ​ൺ എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളെ അവഗണി​ക്കു​ന്ന​ത്.​ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഫാ​സ്റ്റ് ട്രാ​ക്കി​ൽ ല​ഭ്യ​മാ​ക്കാ​ൻ കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും സം​വി​ധാ​നം ഉ​ള്ള​പ്പോ​ൾ ആ​ണ് കെ.​ടി.​യു​വി​ൽ ഈ​യ​വ​സ്ഥ.

ഉ​ന്ന​ത അ​ധി​കാ​രി​ക​ളി​ൽ ചി​ല​ർ അ​നു​കൂ​ല നി​ല​പാ​ട്‌ സ്വീ​ക​രി​ച്ച​പ്പോ​ഴും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ൾ ആ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ഇ​ല്ലാ​താ​ക്കു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശ്ര​ദ്ധി​ച്ചാ​ൽ മ​ഹാ​നാ​യ എ.​പി.​ജെ. അ​ബ്‌​ദു​ൽ ക​ലാ​മി​ന്‍റെ പേ​രി​നു ദോ​ഷം വ​രാ​തെ നോ​ക്കാം.

ഡോ.​ റോ​യ് എം.​ തോ​മ​സ്
സൗ​ത്ത് വാ​ഴ​ക്കാട്, ആലുവ.