Letters
ഫോ​​ക്ക​​സ് ഏ​​രിയ നി​​ശ്ച​​യി​​ച്ചു ന​​ൽ​​ക​​ണം
Sunday, May 1, 2022 1:56 AM IST
കോ​​വി​​ഡ് 19 കാ​​ര​​ണം എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യും ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​വും വൈ​​കി​​യ​​തി​​നാ​​ൽ പ്ല​​സ് വ​​ണ്‍ ക്ലാ​​സു​​ക​​ൾ തു​​ട​​ങ്ങി​​യ​​ത് വ​​ള​​രെ വൈ​​കി​​യാ​​ണ്. പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ​​ത് 2021 ഡി​​സം​​ബ​​ർ അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണ്. പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്ക് ക്ലാ​​‌​​സു​​ക​​ൾ ആ​​രം​​ഭി​​ച്ച​​തും വൈ​​കി​​യാ​​ണ്. അ​​ധ്യാ​​പ​​ക​​ർ ഓ​​ഫ‌്‌ലൈ​​നാ​​യും ഓ​​ണ്‍​ലൈ​​നാ​​യും പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ൾ പ​​ഠി​​പ്പി​​ച്ചി​​ട്ടും എ​​ങ്ങു​​മെ​​ത്താ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.

പ​​ത്തു മാ​​സ​​ങ്ങ​​ൾ കൊ​​ണ്ട് പ​​ഠി​​ച്ചു തീ​​ർ​​ക്കേ​​ണ്ട പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ൾ ആ​​റു മാ​​സ​​ങ്ങ​​ൾ കൊ​​ണ്ട് എ​​ങ്ങ​​നെ പ​​ഠി​​ച്ചു പ​​ഠി​​പ്പി​​ച്ചു തീ​​ർ​​ക്കു​​മെ​​ന്ന് ആ​​ർ​​ക്കും നി​​ശ്ച​​യ​​മി​​ല്ല. ജൂ​​ണ്‍ 13 പ്ല​​സ് വ​​ണ്‍ പ​​രീ​​ക്ഷ തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു. ഇ​​തോ​​ടെ കു​​ട്ടി​​ക​​ളു​​ടെ ആ​​ധി​​യും വ​​ർധി​​ച്ചു. എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഫോ​​ക്ക​​സ് ഏരിയ നി​​ശ്ച​​യി​​ച്ചു ന​​ൽ​​കി. എ​​ന്നാ​​ൽ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഫോ​​ക്ക​​സ് ഏരിയ നി​​ശ്ച​​യി​​ച്ച് ന​​ൽ​​കാ​​ത്ത​​ത് ഏ​​റെ വേ​​ദ​​നാ​​ജ​​ന​​ക​​മാ​​ണ്. അ​​തി​​നാ​​ൽ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഫോ​​ക്ക​​സ് ഏ​​റി​​യ നി​​ശ്ച​​യി​​ച്ചു ന​​ൽ​​കാ​​ൻ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ത​​യാ​​റാ​​ക​​ണം കു​​ട്ടി​​ക​​ൾ​​ക്ക് പ​​ഠ​​ന​​ത്തോ​​ടു​​ള്ള ആ​​ഭി​​മു​​ഖ്യ​​വും താ​​ത്പ​​ര്യ​​വും വ​​ള​​ർ​​ത്താ​​ൻ ഇ​​ത് അ​​നി​​വാ​​ര്യ​​മാ​​ണ്.

റോ​​യി വ​​ർ​​ഗീ​​സ് ഇ​​ല​​വു​​ങ്ക​​ൽ, മു​​ണ്ടി​​യ​​പ്പ​​ള്ളി