Letters
ജ​ന​ങ്ങ​ൾ​ക്ക് മ​റ​വി​രോ​ഗ​ം ബാ​ധി​ച്ചി​ട്ടി​ല്ല
Thursday, March 23, 2023 2:26 AM IST
ഇ​പ്പോ​ൾ ന​ട​ന്ന​തു​പോ​ലു​ള്ള ഒ​രു പ്ര​തി​ഷേ​ധ​വും ഈ ​നി​യ​മ​സ​ഭ​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന ബ​ഹു​മാ​ന്യ​നാ​യ ഒ​രു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ക​ണ്ട് അ​തി​ശ​യി​ച്ചു​പോ​യി. ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് അ​ന്ന​ത്തെ സ്പീ​ക്ക​റു​ടെ ചേം​ബ​റി​ൽ ചാ​ടി​ക്ക​യ​റി കാ​ണി​ച്ചു​കൂ​ട്ടി​യ കോ​പ്രാ​യ​ങ്ങ​ളൊ​ക്കെ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ മ​റ​ക്കാ​നാ​ണ്. മു​ണ്ടും മ​ട​ക്കി​ക്കു​ത്തി ഈ ​നേ​താ​വ് അ​വ​ത​രി​പ്പി​ച്ച അ​ത്യ​ന്തം മാ​ന്യ​മാ​യ സ​മ​ര​ ക​ലാപ്ര​ക​ട​ന​ങ്ങ​ൾ അ​ന്ന് ടി​വി​യി​ലൂ​ടെ ക​ണ്ട് കോ​രി​ത്ത​രി​ച്ച​വ​രാ​ണ് ഈ ​നാ​ട്ടി​ലെ പൊ​തു​ജ​ന​ങ്ങ​ൾ. അ​ന്ന് ആ ​ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യ വ്യ​ക്തി ഇ​പ്പോ​ഴ​ത്തെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ളെ​ക്കു​റി​ച്ച് കോ​പാ​കു​ല​നാ​വു​ന്പോ​ൾ ദ​യ​വാ​യി ഓ​ർ​ക്കു​ക, ഈ ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു മ​റ​വി​രോ​ഗ​വും ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന്.

എ.​കെ. അ​നി​ൽ​കു​മാ​ർ