Letters
കോ​ട​തിവി​ധി​ക​ളും അ​പ്പീ​ലു​ക​ളും
Tuesday, March 28, 2023 1:18 AM IST
എ​​​​ത്ര വ​​​​ഴി​​​​മ​​​​റി​​​​യാ​​​​ലും ചി​​​​ല കേ​​​​സു​​​​ക​​​​ൾ നാ​​​​മ​​​​റി​​​​യാ​​​​തെ ന​​​​മു​​​​ക്കു​​​​മേ​​​​ൽ വ​​​​ന്നു​​ക​​​​യ​​​​റും. നീ​​​​തി ആ​​​​രെ​​​​ങ്കി​​​​ലും പോ​​​​ര​​​​ടി​​​​ച്ചു മേ​​​​ടി​​​​ച്ചെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത​​​​ല്ല, വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത നീ​​​​തി​​​​ന്യാ​​​​യ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ നീ​​​​തി ന​​​​ട​​​​ത്തി​​​ക്കൊ​​​​ടു​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ അ​​​​ത​​​​ല്ല ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ന​​​​മു​​​​ക്കെ​​​​തി​​​​രേ ഒ​​​​രു കേ​​​​സ് വ​​​​ന്നാ​​​​ൽ ര​​​​ക്ഷ​​​​യ്ക്കാ​​​​യി, സ​​​​മ​​​​യ​​​​വും പ​​​​ണ​​​​വും ക​​​​ണ്ടെ​​​​ത്തി നാം ​​​​ത​​​​ന്നെ കേ​​​​സ് ക​​​​ളി​​​​ക്ക​​​​ണം. കേ​​​​സ് ക​​​​ളി​​​​ക്കാ​​​​നാ​​​​യി ഉ​​​ള്ള​​​​ത് വി​​​​റ്റു പാ​​​​വ​​​​ങ്ങ​​​​ൾ പോ​​​​ലും വ​​​​ഴി​​​​യാ​​​​ധാ​​​​ര​​​​മാ​​​​യി പോ​​​​കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ നാ​​​​ട്ടി​​​​ൽ ധാ​​​​രാ​​​​ളം.

ക​​​​ഷ്ട​​​​മ​​​​ത​​​​ല്ല, അ​​​​പ്പീ​​​​ലി​​​​ൽ അ​​​​നു​​​​കൂ​​​​ല വി​​​​ധി മേ​​​​ടി​​​​ച്ചോ​​​​ട്ടെ, എ​​​​ന്ന മ​​​​ട്ടി​​​​ലാ​​​​ണ് ആ​​​​ദ്യ വി​​​​ധി​​​​ക​​​​ൾ എ​​​​ല്ലാം​​ത​​​​ന്നെ. അ​​​​തു​​​​കൊ​​​​ണ്ട്, ഇ​​​​വി​​​​ടെ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യം, ഒ​​​​രു ക​​​​ക്ഷി​​​​ക്ക് അ​​​​പ്പീ​​​​ലി​​​​ൽ അ​​​​നു​​​​കൂ​​​​ല വി​​​​ധി​​​​യു​​​​ണ്ടാ​​​​യാ​​​​ൽ, ആ​​​​ദ്യ​​​വി​​​​ധി​​​​ക്കു ശേ​​​​ഷ​​​​മു​​​​ണ്ടാ​​​​യ സ​​​​ർ​​​​വ ചെ​​​​ല​​​​വു​​​​ക​​​​ളും മ​​​​ട​​​​ക്കി​​​ക്കി​​​​ട്ട​​​​ണം എ​​​​ന്ന​​​​തു​​ത​​​​ന്നെ.

ആ​​​​ദ്യ​​​വി​​​​ധി തെ​​​​റ്റി​​​​യി​​​​ട്ട് അ​​​​നു​​​​കൂ​​​​ല വി​​​​ധി​​​​ക്കാ​​​​യി ക​​​​ക്ഷി വീ​​​​ണ്ടും പ​​​​ണം മു​​​​ട​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത്, ആ ​​​​ക​​​​ക്ഷി​​​​യു​​​​ടെ കു​​​​റ്റ​​​​മ​​​​ല്ല​​​​ല്ലോ. ഈ ​​​​ചി​​​​ന്ത​​​​യി​​​​ൽ ഒ​​​​രു ന്യാ​​​​യ​​​​മി​​​​ല്ലേ...?

അഡ്വ. ഫി​ലി​പ്പ് പ​ഴേ​മ്പ​ള്ളി, പെ​രു​വ