Letters
വി​വ​രാ​വ​കാ​ശം ഓ​ണ്‍​ലൈ​നിൽ
Tuesday, March 28, 2023 10:15 PM IST
എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും മൂ​ന്ന് മാ​സ​ത്തി​ന​കം വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ൽ​കാ​നു​ള്ള പോ​ർ​ട്ട​ൽ ആ​രം​ഭി​ക്ക​ണമെ​ന്ന സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഈ ​നി​യ​മം നി​ല​വി​ൽ വ​ന്നി​ട്ടു വ​ർ​ഷം 18 ആ​യി​ട്ടും കേ​ര​ളം ഉ​ൾ​പ്പെ​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​പ്പോ​ൾ അ​പേ​ക്ഷ ന​ൽ​കാ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം നി​ല​വി​ലി​ല്ല.

കേ​ര​ള​ത്തി​ൽ ഒ​രു ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ പോ​സ്റ്റ് അ​യ​യ്ക്കു​ക​യോ നേ​രി​ട്ടെ​ത്തി ന​ൽ​കു​ക​യോ ചെ​യ്യ​ണമെന്ന പഴഞ്ചൻ രീതിയാണുള്ളത്. ഇ​തു​വ​ഴി ഉ​ണ്ടാ​കു​ന്ന സ​മ​യന​ഷ്ടവും ധ​ന​ന​ഷ്ട്ടവും ചി​ല്ല​റ​യ​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കീ​ഴി​ൽ വ​രു​ന്ന വ​കു​പ്പു​ക​ളി​ൽ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഉ​ള്ള​തുകൊ​ണ്ടുത​ന്നെ ഉ​ട​ന​ടി അ​പേ​ക്ഷ ഫ​യ​ൽ ചെ​യ്യാ​ൻ ക​ഴി​യു​ന്നു. ഒ​പ്പം അ​പേ​ക്ഷാ ഫീ​സാ​യി 10 രൂ​പ ഓൺലൈൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ഷ്പ്ര​യാ​സം അ​ട​യ്ക്കാ​ൻ ക​ഴി​യു​ന്നു.

നി​ല​വി​ലെ കോ​ട​തിവി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ട​ന​ടി വി​വ​രാ​വ​കാ​ശം ന​ൽ​കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ആ​രം​ഭി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണം. ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം വ​രു​ന്ന മു​റ​യ്ക്ക് വി​ദേ​ശ​ത്തു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ അ​വ​രു​ള്ള സ്ഥ​ല​ത്തു​നി​ന്ന് അ​പേ​ക്ഷ ന​ല്കാ​ൻ അ​വ​സ​രം കി​ട്ടും.

അ​ജ​യ് എ​സ്. കു​മാ​ർ, കൊ​ടു​ങ്ങാ​നൂ​ർ