Letters
കുട്ടികളുടെ അ​പ​ക്വ നി​ല​പാ​ടു​ക​ളെ തിരുത്തണം
Friday, March 31, 2023 11:00 PM IST
പ​രീ​ക്ഷ​യ്ക്ക് ഫു​ട്ബാ​ൾ താ​രം മെ​‌​സി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, ‘ഞാ​ൻ ഉ​ത്ത​രം എ​ഴു​തൂ​ല്ല. ഞാ​ൻ ബ്ര​സീ​ൽ ഫാ​നാ​ണ്, എ​നി​ക്ക് നെ​യ്മ​റി​നെ​യാ​ണ് ഇ​ഷ്ടം. മെ​‌​സി​യെ ഇ​ഷ്ട​മ​ല്ല’ എ​ന്ന ഒ​രു നാ​ലാം ക്ലാ​സു​കാ​രി​യു​ടെ ഉ​ത്ത​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ. ഈ ​ഉ​ത്ത​രം എ​ഴു​തി​യ വി​ദ്യാ​ർ​ഥി​നി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ​ല​രും രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തി​രി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പോ​സ്റ്റ് ഇ​ട്ട​വ​രി​ൽ ന​മ്മു​ടെ പ്ര​മു​ഖ​രാ​യ സാം​സ്കാ​രി​ക നാ​യ​ക​രി​ൽ ചി​ല​രു​മു​ണ്ട് എ​ന്ന​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച്ച​യാ​ണ്.

ഒ​രു നാ​ലാം ക്ലാ​സ്് വി​ദ്യാ​ർ​ഥി​നി​യു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക്വ നി​ല​പാ​ടു​ക​ളി​ലെ ശ​രി​തെ​റ്റു​ക​ൾ ആ ​കു​ട്ടി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു​പ​ക​രം പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​ത് കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ അ​വ​രെ​ടു​ക്കു​ന്ന തെ​റ്റാ​യ നി​ല​പാ​ടു​ക​ൾ ശ​രി​യെ​ന്ന് തോ​ന്നാ​ൻ ഇ​ട​യു​ണ്ട്. ന​മ്മു​ടെ രാ​ഷ്‌ട്രപി​താ​വാ​യ ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, ‘ഞാ​ൻ ഉ​ത്ത​രം എ​ഴു​തൂ​ല്ല, എ​നി​ക്ക് ഗാ​ന്ധി​ജി​യെ ഇ​ഷ്ട​മ​ല്ല’ എ​ന്ന് ഏ​തെ​ങ്കി​ലു​മൊ​രു കു​ട്ടി ഇ​ത്ത​രം അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ൽ ആ​കൃ​ഷ്്‌ടനായി ഉ​ത്ത​രം എ​ഴു​തി​യാ​ൽ ഉ​ണ്ടാ​വു​ന്ന ഭ​വി​ഷ്യ​ത്തി​നെ​ക്കു​റി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​വ​ർ ഒ​ന്ന് ഓ​ർ​ക്കു​ന്ന​ത് ന​ന്ന്. ഇ​ഷ്ട​മി​ല്ലാ​ത്ത ആ​ളെ​ക്കു​റി​ച്ചും ന​മ്മ​ൾ അ​റി​യേ​ണ്ട​തു​ണ്ട് എ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ചു​കൂ​ടി കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ചൊ​രി​യു​ന്ന​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.

എ.​കെ. അ​നി​ൽ​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര