ലോക്സഭാ മണ്ഡലങ്ങൾ പുനഃസംഘടിപ്പിക്കണം
Monday, September 4, 2023 12:51 AM IST
ലോക്സഭാ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്നു. വോട്ടർമാരുടെ വർധന അനുസരിച്ച് ലോക്സഭാ മണ്ഡലങ്ങൾ പുനഃസംഘടിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ തയാറാകണം. കേരളത്തിൽ നിലവിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. സൗകര്യപ്രദമായ രീതിയിൽ മണ്ഡലം വിഭജിച്ചുവരുന്പോൾ അഞ്ചു ലോക്സഭാ മണ്ഡലങ്ങൾകൂടി വർധിക്കാൻ സാധ്യതയുണ്ട്. പുനഃസംഘടന നടന്നിട്ട് പത്തു വർഷമായ സാഹചര്യത്തിൽ വോട്ടർമാരുടെ വർധന കണക്കിലെടുത്ത് മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കണം.
നിലവിലുള്ള ലോക്സഭാ മണ്ഡലങ്ങളുടെ വിസ്തൃതി വലുതാണ്. തെരഞ്ഞെടുപ്പിനുള്ള ആദ്യ നടപടി എന്ന നിലയിൽ മണ്ഡലം പുനഃസംഘടന അടിയന്തരമായി നടത്തണം.
അഗസ്റ്റിൻ കുറുമണ്ണ്, കുഴിത്തൊളു