കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സുകൾ ദിവസവും റൂട്ട് ആരംഭിക്കുന്നതിനുമുന്പ് ശുചീകരണം നടത്തുകയും കഴുകി വൃത്തിയാക്കുകയും ചെയ്യണം.
ദീർഘദൂര ബസ് സർവീസുകൾ എല്ലാ സർവീസുകൾക്കും മുന്പ് ടെസ്റ്റ് ഡെെ്രവ് നടത്തുകയും ബസ്സിനുൾ ഭാഗം ശുചീകരിക്കുകയും ബസ് പൂർണമായും കഴിയുകയും ചെയ്യണം. എന്നിട്ട് വേണം സർവീസ് ആരംഭിക്കാൻ. എന്നാൽ, പല ദീർഘദൂര കെഎസ്ആർടിസി ബസുകളും കഴുകുകയോ ബസ്സിനുൾ ഭാഗം വൃത്തിയാക്കുകയോ ചെയ്യാതെയാണ് സർവീസ് നടത്തുന്നത്. ഇതുമൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. പേപ്പർ മാലിന്യവും പൊടിയും കാരണം വളരെ ക്ലേശകരമാണ് യാത്ര. സ്വകാര്യ ബസുകളെ അപേക്ഷിച്ച് ഏറെ ദുഷ്കരമാണ് കെഎസ്ആർടിസി ബസിലെ യാത്ര.
സുഖകരമായ യാത്ര ലഭ്യമായ സ്വകാര്യ ബസ് സർവീസുകളെ ആശ്രയിച്ചാണ് ഇപ്പോൾ ആളുകൾ ദീർഘദൂര യാത്ര ചെയ്യുന്നത്. അതിനാൽ കെ എസ്ആർടിസിയിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെടാൻ ഒരു കാരണം കെ എസ്ആർടിസി ബസ്സിലെ ദുഷ്കരമായ യാത്രയാണ്.
ബസുകൾ വൃത്തിയാക്കി കഴുകി സൗന്ദര്യവൽക്കരണം നടത്തണം. അല്ലെങ്കിൽ നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. കെഎസ്ആർടിസി മാനേജ്മെന്റ് അടിയന്തരമായി ശ്രദ്ധിക്കണം.
റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി