ശാസ്ത്രപ്രതിഭകളോട് എന്തിനീ അവഗണന?
Tuesday, November 21, 2023 11:27 PM IST
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന റവന്യു ജില്ലാതല കായിക മേളയിലും കലോത്സവത്തിലും മാറ്റുരയ്ക്കുന്ന പ്രതിഭകൾക്ക് സംഘാടകർ ഭക്ഷണം വിളന്പുന്നു. എന്നാൽ റവന്യു ജില്ലാതലത്തിൽ മത്സരിക്കുന്ന ശാസ്ത്ര പ്രതിഭകളെ അവഗണിക്കുന്നു. ശാസ്ത്ര പ്രതിഭകൾക്ക് ഭക്ഷണം വിളന്പാൻ സംഘാടകർ തയാറാകുന്നില്ല.
മാസങ്ങളോളം സ്വന്തമായി പണം മുടക്കി പരിശീലിച്ച് ശാസ്ത്ര പ്രതിഭകളെ മാത്രം ഭക്ഷണം നൽകാതെ മാറ്റിനിർത്തുന്നത് ഉചിതമാണോ? സംഘാടകരും സർക്കാരും പുനർചിന്തനം നടത്താൻ തയാറാകണം. വരും വർഷങ്ങളിൽ എങ്കിലും ഈ അസമത്വം ഇല്ലാതാക്കണം. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പും സംഘാടകരും ഒരുപോലെ ആലോചിച്ച് പരിഹാരം കാണണം.
അച്ചു വർഗീസ്, പത്തനംതിട്ട