ആറാട്ടുപുഴ വേലായുധ പണിക്കരുടെ കൊലപാതകത്തിനു പിന്നിലെ വസ്തുതകൾ
Friday, January 12, 2024 11:38 PM IST
വേലായുധ പണിക്കർ അനുസ്മരണ ലേഖനത്തിൽ പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ നാളാഗമത്തിലെ കുറിപ്പ് ചേർത്തത് ഉചിതമായി. പണിക്കരുടെ കൊലപാതകത്തെക്കുറിച്ച് മൂടിപ്പൊതിഞ്ഞാണ് ചരിത്രകാരന്മാർ പോലും എഴുതാറുള്ളത്.
ചതിയിൽ വേലായുധ പണിക്കർ ശത്രുക്കളുടെ കൊലക്കത്തിക്കിരയായി എന്നിങ്ങിനെ ഒഴുക്കൻമട്ടിൽ പറയുന്നതാണു പതിവുരീതി. എന്നാൽ, ആ ചരിത്രപുരുഷനെ നേരിൽക്കണ്ട പാലാക്കുന്നേൽ വല്യച്ചന്റെ കുറിപ്പ് യാഥാർഥ്യം ലോകത്തോടു വിളിച്ചുപറയുന്നതാണ്. കൊലപാതകത്തിൽ ജോനകരുടെ പങ്ക് നിസംശയമെന്നാണ് കത്ത് സൂചിപ്പിക്കുന്നത്. ചരിത്ര പഠിതാക്കൾക്കു മുന്നിൽ ഈ വസ്തുത വെളിപ്പെടുത്തിയ ദീപികക്കു നന്ദി.
ഹരികുമാർ ഇലയിടത്ത്, കായംകുളം