പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിട്ടും മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതു പ്രതിഷേധാർഹമാണ്. മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോഴും ആയിരക്കണക്കിന് കുട്ടികളാണു പ്രവേശനം കിട്ടാതെ പുറത്തു നിൽക്കുന്നത്.
മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയവർക്കുപോലും ഇഷ്ടവിഷയങ്ങൾ ഇഷ്ടപ്പെട്ട സ്കൂളിൽ കിട്ടിയിട്ടില്ല. പ്ലസ് വൺ സീറ്റിന് ക്ഷാമം ഉണ്ടെന്നും കൂടുതൽ ബാച്ചുകൾ അനുവദിച്ച് അതു പരിഹരിക്കുകയാണ് വേണ്ടതെന്നും മനസിലായിട്ടും സർക്കാർ നിഷേധാത്മക സമീപനം തുടരുന്നത് പ്രതിഷേധാർഹമാണ്.
മുരളീമോഹൻ, മഞ്ചേരി