ഭർത്താവിനെ കഴുത്തറുത്തു കൊന്ന സംഭവം: വീട്ടമ്മയുടെ മൊഴി ഞെട്ടിക്കുന്നത്
Wednesday, October 20, 2021 2:47 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വീ​ടി​നു​ള്ളി​ല്‍ ക​ഴു​ത്ത​റു​ത്തു കൊല്ലപ്പെട്ട നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് ഇന്നു വി​ട്ടു​ന​ല്‍​കും.

ആ​നാ​വൂ​ര്‍ ഒ​ലി​പ്പു​റം കാ​വു​വി​ള വീ​ട്ടി​ല്‍ ജ്ഞാ​ന​ദാ​സ് എ​ന്ന ഗോ​പി (74) യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ നി​ല​ത്തു ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. പി​താ​വി​ന് ആ​ഹാ​ര​വു​മാ​യി വീ​ട്ടി​ലെ​ത്തി​യ മ​ക​ന്‍ സു​നി​ല്‍​ദാ​സ് വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഇ​തി​നി​ട​യി​ല്‍ തൊ​ട്ട​പ്പു​റ​ത്തെ കു​ള​ത്തി​നു സ​മീ​പം ഗോ​പി​യു​ടെ ഭാ​ര്യ സു​മ​തി (66) യെ ​ബോ​ധ​ര​ഹി​ത​യാ​യും ക​ണ്ടെ​ത്തി.

പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ശ​യ്യാ​വ​ലം​ബി​യാ​യി​രു​ന്ന ഗോ​പി​യെ പ​രി​ച​രി​ച്ചി​രു​ന്ന​ത് ഭാ​ര്യ സു​മ​തി​യാ​ണ്. കു​ടും​ബ ​വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ സ​മീ​പ​ത്തെ ഒ​റ്റ​മു​റി വീ​ട്ടി​ലാ​യി​രു​ന്നു ഗോ​പി​യും സു​മ​തി​യും ക​ഴി​ഞ്ഞ​ത്.

കു​ള​ത്തി​ന​രി​കി​ല്‍ ബോ​ധ​ര​ഹി​ത​യാ​യി കി​ട​ന്ന സു​മ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. താ​നാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ ക​ഴു​ത്ത​റു​ത്ത​തെന്നു സു​മ​തി ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വി​ന്‍റെ അ​വ​സ്ഥ​യി​ല്‍ മ​നം നൊ​ന്തുചെ​യ്ത​താ​കാ​മെ​ന്നും കൃ​ത്യം നി​ര്‍​വ​ഹി​ച്ച് ആത്മഹ​ത്യ​യ്ക്കാ​യി കു​ള​ത്തി​ല്‍ ചാ​ടാ​ന്‍ ശ്ര​മി​ച്ച​താ​കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സു​മ​തി​യു​ടെ മൊ​ഴി മ​ജി​സ്ട്രേ​റ്റ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​നു ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ക​ത്തി വീ​ട്ടി​നു​ള്ളി​ല്‍നി​ന്നു ക​ണ്ടെ​ടു​ത്തു. സ​മീ​പ​ത്തെ മ​ക​ന്‍റെ വീ​ട്ടി​ല്‍നി​ന്നു സു​മ​തി എ​ടു​ത്തു കൊ​ണ്ടു​വ​ന്ന​താ​ണ് ഈ ​ക​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സു​മ​തി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്താ​ലു​ട​ന്‍ അ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. സു​മ​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ലേ സം​ഭ​വ​ത്തെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കൂ എ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ഗോ​പി​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍​ച്ച​റി​യി​ലാ​ണ്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ക്കു​മെ​ന്നു മാ​രാ​യ​മു​ട്ടം പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്താ​യാ​ലും നാ​ടി​നെ​യാ​കെ ന​ടു​ക്കി​യിരിക്കുകയാണ് ഈ കൊലപാതകം.