ന​ട​ക്കു​ന്ന​തു വെ​ർ​ബ​ൽ റേ​പ്പിം​ഗ് എ​ന്നു പു​ന്ന​ല ശ്രീ​കു​മാ​ർ
Sunday, October 24, 2021 5:32 PM IST
വൈ​ക്കം: എഐഎസ്എഫ് പ്രവർത്തകയെ അധിക്ഷേപിച്ചു എന്നതിന്‍റെ പേരിൽ എസ്എഫ്ഐയും എഐഎസ്എഫും രൂക്ഷമായ വാക്പോരിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിൽ ഇരു സംഘടനകളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ രംഗത്ത്.

വെ​ർ​ബ​ൽ റേ​പ്പിം​ഗും ജാ​ത്യാ​ധി​ക്ഷേ​പ​ങ്ങ​ളും പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു ഭൂ​ഷ​ണ​മാ​ണോ​യെന്നു രാഷ്‌ട്രീയനേതൃത്വങ്ങൾ ആലോചിക്കണം. ഈ ​ജീ​ർ​ണ​ത​യെ മാ​തൃ സം​ഘ​ട​ന ത​ള്ളി പ​റ​ഞ്ഞു മാ​തൃ​ക കാ​ട്ട​ണ​മെ​ന്നും കെപിഎം​എ​സ് വൈ​ക്കം യൂ​ണി​യ​ൻ ജ​ന​റ​ൽ കൗ​ൺ​സി​ൽ ഉ​ദ്ഘാ​ട​നം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ത്തി​ൽ യൂ​ണി​യ​ൻ ജോ​യി​ന്റ് ക​ൺ​വീ​ന​ർ അ​ഖി​ൽ കെ.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബി​ജു മോ​ൻ , കോ​വി​ഡി​നെ തു​ട​ർ​ന്ന് തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന പു​ഷ്പ​ല​ത, മ​ക​ൾ സ​ര​യു തു​ട​ങ്ങി​യ​വ​രെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ എ.​സ​നീ​ഷ് കു​മാ​ർ , സു​ജ സ​തീ​ഷ് , സാ​ബു ക​രിശേ​രി, അ​ജി​ത്ത് ക​ല്ല​റ, മ​നോ​ജ് കൊ​ട്ടാ​രം തു​ട​ങ്ങി​യ വ​ർ പ്ര​സം​ഗി​ച്ചു.