ബർത്ത് ഡേ കേക്കുമായി ലിസി എത്തി, കുരുന്നുകൾക്കു കൗതുകം
Friday, November 5, 2021 2:29 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ലെ ഡോ​ഗ് ലി​സി​ ജന്മദിന കേക്കുമായി എത്തിയപ്പോൾ കുരുന്നുകൾക്ക് ആഹ്ലാദവും ആവേശവും. ലിസിയുടെ ജ​ന്മ​ദി​നം ആ​ല​പ്പു​ഴ ശി​ശു പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലെ കു​രു​ന്നു കു​ട്ടി​ക​ളോ​ടൊ​പ്പമാണ് ആഘോഷിച്ചത്.

ലി​സി​യെ ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് കു​ട്ടി​ക​ൾ വ​ര​വേ​റ്റ​പ്പോ​ൾ ന​മ​സ്കാരം എന്നു ര​ണ്ട് കൈ​ക​ൾ കൂ​പ്പി പോ​ലീ​സ് ഡോ​ഗ് ! ഡി​ജി​പി​യു​ടെ ര​ണ്ട് മെ​റി​റ്റോ​റി​യ​സ് എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് ജേ​താ​വാ​ണ് ലി​സി.

ബ​ർ​ത്ത് ഡേ ​ക്യാ​പ്പ് അ​ണി​ഞ്ഞെ​ത്തി​യ ലി​സി പെട്ടെ​ന്ന് എ​ല്ലാ​വ​രു​മാ​യി ഇ​ണ​ങ്ങി ജീ​വ​ന​കാ​ർ​ക്കു ഷൈ​ക്ക് ഹാ​ൻ​ഡ് ന​ൽ​കി. നാ​ലാ​മ​ത് ജ​ന്മ​ദി​ന​മാ​ണ് ലി​സി​യു​ടേ​ത്. ഒ​ട്ടേ​റെ കേ​സു​ക​ൾ പി​ടി​ച്ച​ിട്ടു​ള്ള ലി​സി​യു​ടെ സം​ര​ക്ഷ​ണം സി​പി​ഒ​മാ​രാ​യ മ​നു​ഷ് കെ. ​ദാ​സി​ന്‍റെ​യും പി.​കെ. ദ​നേ​ഷി​ന്‍റെയും കൈ​യി​ൽ ഭ​ദ്ര​മാ​ണ്.

ഡോ​ഗ് സ്ക്വാ​ഡി​ലെ സി​പി​ഒ​മാ​രാ​യ ഇ​രു​വ​ർ​ക്കും ഡി​ജി​പി​യു​ടെ മെ​ഡ​ൽ ഓ​ഫ് എ​ക്സ​ലന്‍റഅ അ​വാ​ർ​ഡ് ല​ഭി​ച്ചു​ണ്ട്. തോ​മ​സ് ആ​ന്‍റണി​യോ​ടൊ​പ്പ​മാ​ണ് ലി​സി ബ​ർ​ത്ത് ഡേ ​കേ​ക്കു​മാ​യി എ​ത്തി​യ​ത്.

നാ​ലാ​മ​ത് ജ​ന്മ​ദി​ന കേ​ക്ക് മു​റി​ച്ചു ബ​ർ​ത്ത്ഡേ ​ഗാ​ന​മാ​ല​പി​ച്ച​പ്പോ​ൾ ര​ണ്ട് കൈ​ക​ൾ ഉ​യ​ത്തി ലി​സി നി​ന്നു. കേ​ക്കിനു വേ​ണ്ടി ലി​സി വ​ഴ​ക്ക് കൂ​ടി​യ​പ്പോ​ൾ ഒ​രു നു​ള്ള് കൊ​ടു​ത്തു. പു​റ​ത്തുനി​ന്നു​ള്ള ഭ​ക്ഷ​ണം ലിസിക്കു ന​ൽ​കാ​റി​ല്ല​ന്നു മ​നേ​ഷ് പ​റ​ഞ്ഞു .