മോ​ന്‍​സ​ന്‍റെ ആ​ന​ക്കൊ​മ്പ് 5,000 രൂ​പ​യ്ക്കു വാ​ങ്ങി​യ​ത്
Saturday, November 6, 2021 3:07 PM IST
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ ആ​ന​ക്കൊ​മ്പി​നു സ​മാ​ന​മാ​യ വ​സ്തു എ​റ​ണാ​കു​ള​ത്തെ ഒ​രു പ്ര​മു​ഖ ഹോ​ട്ട​ലി​ലെ ഷോ​പ്പി​ല്‍​നിന്നു വാ​ങ്ങി​യ​തെന്നു വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി.

ഇ​തു വാ​ങ്ങു​ന്ന​തി​നാ​യി മോ​ന്‍​സ​ന്‍ അ​യ്യാ​യി​രം രൂ​പ​യാ​ണ് മു​ട​ക്കി​യ​ത്. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍​ക്കാ​യി കേ​ര​ള​ത്തി​ലെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്ക്കു​ന്ന ഹോ​ട്ട​ലി​നു​ള്ളി​ലെ ഷോ​പ്പാ​ണി​ത്. ഈ ​വ​സ്തു​വി​ന്‍റെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

മോ​ന്‍​സ​നെ​തി​രേ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വ​നം​വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മോ​ന്‍​സ​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​ത്. തെ​ളി​വെ​ടു​പ്പും ന​ട​ത്തി​യി​രു​ന്നു.

മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് ആ​ന​ക്കൊ​മ്പി​നോ​ടും തി​മിം​ഗ​ല​ത്തി​ന്‍റെ അ​സ്ഥി​യോ​ടും സ​മാ​ന​മാ​യ വ​സ്തു ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വ​നം​വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ര​ണ്ടു ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി​ക്കു ശേ​ഷം മോ​ന്‍​സ​നെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തി​മിം​ഗ​ല​ത്തി​ന്‍റെ അ​സ്ഥി​ക്കു സ​മാ​ന​മാ​യ വ​സ്തു ക​ണ്ടെ​ത്തി​യ കേ​സി​ല്‍ ഇ​യാ​ളെ വ​നം​വ​കു​പ്പ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.