പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘത്തെ കല്ലെറിഞ്ഞു
Friday, November 19, 2021 2:21 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ക​ല്ലേ​റ്. പോ​ലീ​സ് ജീ​പ്പി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു.

വ​ലി​യ​തു​റ ഇ​സാ​ഫ് ഫി​നാ​ൻ​സി​നു സ​മീ​പം ഇ​ന്ന​ലെ സ​ന്ധ്യ​ക്കാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളാ​ണ് ഓ​ടി​ക്കൊ​ണ്ടിരു​ന്ന ജീ​പ്പി​നു നേ​രെ ക​ല്ലേ​റ് ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ.​ഷാ​ജ​ഹാ​ൻ ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ​യാ​യി​രു​ന്നു അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. ക​ല്ലേ​റ് ന​ട​ത്തി​യ ശേ​ഷം അ​ക്ര​മി സം​ഘം ബൈ​ക്കി​ൽ അ​മി​ത വേ​ഗത്തിൽ ര​ക്ഷ​പ്പെ​ട്ടു.

അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു തു​ട​ങ്ങി. വ​ലി​യ​തു​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.