യു ട്യൂബ് നോക്കി ട്രെയിനിംഗ്! ബൈ​ക്ക് മോ​ഷ്‌​ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Monday, November 22, 2021 1:50 PM IST
ക​ണ്ണൂ​ർ: ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ ര​ണ്ടു പേ​രെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​ട്ട​ട സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് താ​ഹ (20), സൂ​ര്യ​ൻ ഷ​ൺ​മു​ഖ​ൻ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ഴ​യ​ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ശാ​സ്പ​ദ​മാ​യ രീ​തി​യി​ൽ മു​ഹ​മ്മ​ദ് താ​ഹ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ബൈ​ക്ക് മോ​ഷ​ണ​കേ​സി​ലെ പ്ര​തി​ക​ളാ​ണെന്നു ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു മാ​സം മു​ന്പ് പ്ലാ​സ​യി​ലെ സി​റ്റി സെ​ന്‍റി​ന് സ​മീ​പ​ത്തുനി​ന്ന് ഇ​യാ​ൾ ഒ​രു സ്കൂ​ട്ട​ർ മോ​ഷ​ണം ന​ട​ത്തി​യ​താ​യി പോ​ലീ​സി​നോ​ടു സമ്മതിച്ചു.

ഒ​ക്ടോ​ബ​ർ 18ന് ​ബം​ഗ​ളൂ​രു​വി​ൽനി​ന്നു മ​ട​ങ്ങു​ന്ന സ​മ​യ​ത്തു കോ​ഴി​ക്കോ​ട് ഇ​റ​ങ്ങി ബേ​ബി​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി പാ​ർ​ക്കിം​ഗി​ലെ ബൈ​ക്ക് മോ​ഷ്ടി​ച്ചി​രു​ന്നു ഇ​യാ​ൾ. ഈ ​ബൈ​ക്ക് കു​റെ നാ​ൾ നാ​ട്ടി​ൽ ഓ​ടി​ച്ചു പി​ന്നീ​ട് ചാ​ല​യി​ലെ ജിം​കെ​യ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ നാ​ലു ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​താ​യി വെളിപ്പെടുത്തിയിട്ടുണ്ട്. ഒ​രു ബൈ​ക്ക് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​ന്ന് ആ​ക്രി​ക​ട​ക്കാ​ര​നു ന​ൽ​കി പൊ​ളി​ച്ചു വി​ൽ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നു താ​ഹ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. താ​ഹ​യെ ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്നാ​ണ് സ​ഹാ​യി​യാ​യി സൂ​ര്യ​നും ഉ​ണ്ടെന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രെ​യും പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ‌

താ​ഹ പ്ര​ഫ​ഷ​ണ​ൽ ബൈ​ക്ക് മോ​ഷ്ടാ​വാ​ണെന്നു പോ​ലീ​സ് പ​റ​ഞ്ഞു. കീ ​ഇ​ല്ലാ​തെ ബൈ​ക്ക് ഓ​ണാ​ക്കാ​ൻ ഇ​യാ​ൾ​ക്ക് അ​റി​യാം. യൂ​ ട്യൂ​ബ് നോ​ക്കി​യാ​ണ് കീ ​ഇ​ല്ലാ​തെ എ​ങ്ങ​നെ ബൈ​ക്ക് ഓ​ൺ ആ​ക്കാ​മെ​ന്ന് ഇ​യാ​ൾ പ​ഠി​ച്ച​ത് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗ​പ്പ​ടു​ത്തി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​തെന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് ഇ​വ​ർ സ​മാ​ന രീ​തി​യി​ൽ വേറെയും ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സിനു സം​ശ​യ​മു​ണ്ട്.