ക​ള​മ​ശേ​രി​യി​ൽ പിടിച്ചതു കാഷ്മീർ തോക്കുകൾ! ഹാജരാക്കിയതു വ്യാജരേഖകൾ
Wednesday, September 8, 2021 11:45 AM IST
ക​​ള​​മ​​ശേ​​രി: എ​​ടി​​എ​​മ്മി​​ല്‍ പ​​ണം നി​​റ​​യ്ക്കാ​​ന്‍ പോ​​കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളി​​ലെ സു​​ര​​ക്ഷാ​ ജീ​​വ​​ന​​ക്കാ​​രി​​ല്‍​നി​​ന്നു തോ​​ക്കു​​ക​​ള്‍ പി​​ടി​​കൂ​​ടി​​യ സം​​ഭ​​വ​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണം കാ​​ഷ്മീ​​രി​​ലേ​​ക്കും. സം​​ഭ​​വ​​ത്തി​​ല്‍ കാ​​ഷ്മീ​​രി​​ക​​ളാ​​യ 19 പേ​​ര്‍ പി​​ടി​​യി​​ലാ​​യ​​തോ​​ടെ​​യാ​​ണു കൂ​​ടു​​ത​​ല്‍ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ന്വേ​​ഷ​​ണ സം​​ഘം കാ​​ഷ്മീ​​രി​​ലേ​​ക്കു പോ​​കു​​ന്ന​​ത്.

എ​​ന്നു യാ​​ത്ര തി​​രി​​ക്ക​​ണ​​മെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ഉ​​ട​​ന്‍ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നു അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി. റി​​മാ​​ന്‍​ഡി​​ല്‍ ക​​ഴി​​യു​​ന്ന പ്ര​​തി​​ക​​ളെ ക​​സ്റ്റ​​ഡി​​യി​​ല്‍ വാ​​ങ്ങി ചോ​​ദ്യം ചെ​​യ്ത​​ശേ​​ഷ​​മാ​​കും സം​​ഘം യാ​​ത്ര തി​​രി​​ക്കു​​ക.

എ​​ന്നാ​​ല്‍, ഇ​​തു സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​യി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു. കാ​​ഷ്മീ​​രി​​ലെ ര​​ജൗ​​രി ജി​​ല്ല​​യി​​ല്‍​പ്പെ​​ട്ട 18 പേ​​രും ജ​​മ്മു ജി​​ല്ല​​യി​​ലെ ഒ​​രാ​​ളു​​മാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.നീ​​ര​​ജ് കു​​മാ​​ര്‍ (38), നാ​​ദ​​ര്‍​സിം​​ഗ് (38), ഓം​​കാ​​ര്‍ സിം​​ഗ് (23), മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഫ് (41), അ​​ജ​​യ്കു​​മാ​​ര്‍ (25), ര​​ശ്പാ​​ല്‍ കു​​മാ​​ര്‍ (39), അ​​ഞ്ച​​ല്‍​കു​​മാ​​ര്‍ (25), ര​​വി​​കു​​മാ​​ര്‍ (24), ഇ​​ഷ്ഫാ​​ക് അ​​ഹ​​മ്മ​​ദ്(25), മു​​ഹ​​മ്മ​​ദ് ഷാ​​ഫി​​ക് (24), ന​​ന്ദ​​കു​​മാ​​ര്‍ (37), സു​​ഭാ​​ഷ് ച​​ന്ദ​​ര്‍ (45), ന​​രേ​​ഷ്‌​​കു​​മാ​​ര്‍ (34), സ​​ഫീ​​ര്‍ അ​​ഹ​​മ്മ​​ദ് (22), ജ​​സ്ബീ​​ര്‍ സിം​​ഗ് (35), ബി​​ഷ​​ന്‍ കു​​മാ​​ര്‍ (21), മു​​ഹ​​മ്മ​​ദ് അ​​ഷ​​റ​​ഫ് (21), വി​​നോ​​ദ് കു​​മാ​​ര്‍ (39), സു​​രേ​​ഷ് കു​​മാ​​ര്‍ (46) എ​​ന്നി​​വ​​രാ​​ണു ക​​ള​​മ​​ശേ​​രി പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്.

സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​രെ ഇ​​വി​​ടേ​​ക്കു കൊ​​ണ്ടു​​വ​​ന്ന​​യാ​​ളാ​​ണ് വി​​നോ​​ദ്കു​​മാ​​ര്‍. ഇ​​വ​​രി​​ല്‍​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്ത 19 തോ​​ക്കു​​ക​​ള്‍​ക്കും ലൈ​​സ​​ന്‍​സ് ഇ​​ല്ലെ​​ന്നു വി​​ശ​​ദ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. 18 തോ​​ക്കു​​ക​​ള്‍​ക്കു ലൈ​​സ​​ന്‍​സു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞു ഹാ​​ജ​​രാ​​ക്കി​​യ രേ​​ഖ​​ക​​ള്‍ വ്യാ​​ജ​​മാ​​ണെ​​ന്നും തെ​​ളി​​ഞ്ഞു.

നേ​​ര​​ത്തെ തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ര​​മ​​ന പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ പ​​രി​​ധി​​യി​​ല്‍ സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര്‍ ലൈ​​സ​​ന്‍​സി​​ല്ലാ​​ത കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന തോ​​ക്കു​​ക​​ള്‍ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഈ ​​കേ​​സി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ഹെ​​ഡ് ഓ​​ഫീ​​സ് ക​​ള​​മ​​ശേ​​രി​​യി​​ല്‍ ആ​​ണെ​​ന്ന വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ള​​മ​​ശേ​​രി കൂ​​നം​​തൈ എ​​കെ​​ജി റോ​​ഡി​​ലു​​ള്ള സി​​സ്‌​​കോ എ​​ന്ന സ്ഥാ​​പ​​ന​​ത്തി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര്‍ താ​​മ​​സി​​ച്ചി​​രു​​ന്ന സ​​മീ​​പ​​ത്തെ വാ​​ട​​ക​​വീ​​ട്ടി​​ല്‍​നി​​ന്നു തോ​​ക്കു​​ക​​ളും നൂ​​റോ​​ളം തി​​ര​​ക​​ളും ക​​സ്റ്റ​​ഡി​​യി​​ല്‍ എ​​ടു​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

എ​​ടി​​എ​​മ്മു​​ക​​ളി​​ല്‍ പ​​ണം നി​​റ​​യ്ക്കാ​​ന്‍ ക​​രാ​​റെ​​ടു​​ത്ത കാ​​ഷ്മീ​​ര്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ക​​ന്പ​​നി​​യാ​​ണു സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്.