കോഴിക്കോട്: ഭാര്യമാരെ കൈമാറുന്ന സംഘങ്ങളെ കുറിച്ചുള്ള അന്വേഷണം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനൊരുങ്ങുമ്പോഴും പോലീസിനു വഴിമുടക്കിയായി ഫേക്ക് ഐഡികള്‍. ഈ കുരുക്കില്‍പ്പെട്ട് അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അറിയാത്ത അവസ്ഥയിലാണ് പോലീസ്. പരാതി ലഭിച്ചതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ കപ്പിള്‍സ് സ്വാപ്പിംഗ് ഗ്രൂപ്പുകളിലേക്ക് പോലീസിന്റെ നോട്ടം എത്തുന്നത്.
വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇപ്പോഴും സൈബര്‍ പോലീസിന് ഉള്‍പ്പെടെ കഴിഞ്ഞിട്ടില്ല. ഒന്നോ രണ്ടോ അല്ല ആയിരത്തിലധികം വ്യാജ ഐഡികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ വട്ടം ചുറ്റിപോകുമെന്നു പോലീസ് പറയുന്നു. കൂടുതല്‍ പേരും ഇതില്‍പ്പെട്ടു പോയവരാണ്.
ഇപ്പോള്‍ പിടിയിലായ സംഘം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഈ 'എക്സ്ചേഞ്ച്' പരിപാടി തുടങ്ങിയിരുന്നു. പോലീസ് വ്യാജ അക്കൗണ്ട് നിരീക്ഷണം ഫലപ്രദമായില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.അപ്പോഴും മുന്‍പ് നല്കിയ നിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ പാലിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
പ്രൊഫൈല്‍ ചിത്രം സിനിമാ നടിയുടേതോ നടന്റെതോ ആണെങ്കില്‍ ഫേക്കിനു സാധ്യത കൂടുതലാണെന്നു പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല നാലായിരത്തില്‍ കൂടുതല്‍ ഫ്രണ്ട്സുകള് ഉണ്ടെങ്കില്‍ അതു വ്യാജനാകാനുള്ള സാധ്യതയും പോലീസ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അന്നു ട്രോളുകള്‍ ഏറ്റുവാങ്ങിയതോടെ പോലീസ് ഈ പോസ്റ്റ് മുക്കി.
മെസഞ്ചറും ടെലഗ്രാമുമാണ് കഴിഞ്ഞ ദിവസം പിടിയിലായ സംഘം ഉപയോഗിച്ചത്. ഇതില്‍ മുഴുവനും ഫേക്ക് എഡികളും. ഇതു കണ്ടെത്താന്‍ സമയമേറെ എടുക്കുമെന്നു സൈബര്‍ വിംഗും പറയുന്നു. നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇതിനിടെ, ഡിലീറ്റ് ചെയ്ത ഇത്തരം ഗ്രൂപ്പുകള്‍ കണ്ടെത്താനും ശ്രമം തുടങ്ങി. കൂടുതല്‍ വ്യാജന്മാരും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാണ്. അടുത്ത കാലത്തെ ആക്റ്റിവിറ്റികള്‍ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ വ്യാജനായിരിക്കാം.
ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്. ജനന തീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളില്‍ ഗൗരവമല്ലാത്ത രീതിയില്‍ കൊടുത്തിരിക്കുന്ന പ്രൊഫൈല്‍ ആണെങ്കില്‍ ശ്രദ്ധിക്കണമെന്നും പോലീസ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.