ഈരാറ്റുപേട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പാലക്കാട് നിന്ന് ഈരാറ്റുപേട്ടയിൽ എത്തി പീഡിപ്പിച്ചു മുങ്ങിയാളെ പോലീസ് പിടികൂടിയതും സോഷ്യൽ മീഡിയയുടെ സഹായത്തോടെ.
്
പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി്(35)നെയാണ് ഈരാറ്റുപേട്ട പോലീസ് കണ്ണൂരിൽനിന്നും അറസ്റ്റ് ചെയ്ത്. ഈരാറ്റുപേട്ട സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയുമായി ഇയാൾ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് കുട്ടിയുമായി ഇൻസ്റ്റാഗ്രാംവഴി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉപദ്രവിച്ചശേഷം സ്കൂളിനു സമീപം ഇറക്കിവിട്ടു കടന്നുകളഞ്ഞു.
വിദ്യാർഥിനി സ്കൂളിൽ എത്താൻ വൈകിയതു ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്നാണ് പീഡന വിവരം പുറത്തുവരുന്നത്. പീന്നിട് ’പോക്സോ’ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇല്ലാതിരുന്ന കേസിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ ഇയാൾ കണ്ണൂരിൽ ഒളിവിൽ കഴിയുന്നതായി ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ് കണ്ടെത്തുകയും പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.