ക​ടു​ത്തു​രു​ത്തി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി
Saturday, September 11, 2021 8:01 PM IST
ക​ടു​ത്തു​രു​ത്തി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ല്‍ ക​ട​യു​ടെ മു​ന്‍​വ​ശ​ത്തെ വ​ലി​യ ഗ്ലാ​സു​ക​ള്‍ ത​ക​ര്‍​ന്നു. ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളും താ​ഴെ വീ​ണു ന​ശി​ച്ചു. സ​മീ​പ​ത്തും ക​ട​യ്ക്കു​ള്ളി​ലും സം​ഭ​വ​സ​മ​യ​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

ക​ടു​ത്തു​രു​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ബേ​ക്ക​റി​യും ഹോ​ട്ട​ലു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​രീ​ക്ക​ല്‍ ഷോ​പ്പി​ലേ​ക്കാ​ണ് വീ​ട്ട​മ്മ ഓ​ടി​ച്ച കാ​ര്‍ ഇ​ടി​ച്ചു ക​യ​റി​യ​ത്. എ​റ​ണാ​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

വീ​ട്ട​മ്മ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ ഹോ​ട്ട​ലി​നു മു​ന്നി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത കൂ​ടി ക​ട​യ്ക്കു മു​ന്നി​ലെ പ​ടി​ക​ള്‍ മ​റി​ക​ട​ന്ന് അ​ക​ത്തേ​ക്കു പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു.