വീട്ടുമുറ്റത്തെ ചെടി കഞ്ചാവ്! ഒടുവിൽ വീട്ടമ്മ പുലിവാൽ പിടിച്ചു
Monday, September 13, 2021 4:32 PM IST
ച​ങ്ങ​നാ​ശേ​രി: വീ​ട്ടു​മു​റ്റ​ത്തു ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ന്ന​ത് അ​റി​ഞ്ഞോ അ​റി​യാ​തെ​യോ? ഏ​താ​യാ​ലും ന​ട്ടു​വ​ള​ർ​ത്തി​യ വീ​ട്ട​മ്മ​യ്ക്കെ​തി​രെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു.

നാ​ലു​കോ​ടി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ക​ല്ലു​പ​റ​ന്പി​ൽ മ​ണി​യ​മ്മ പ​ത്രോ​സി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​നു പു​റ​മെ മ​ണി​യ​മ്മയ്ക്കു പോ​ലീ​സ് നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്തു 160 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ത​ഴ​ച്ചു​വ​ള​ർ​ന്ന ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ഖി​ൽ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​ഞ്ചാ​വ് ചെ​ടി ഇ​ന്നു ച​ങ്ങ​നാ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
അതേസമയം, മ​റ്റേ​തോ ചെ​ടി​യാ​ണെ​ന്നു ക​രു​തി​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ​തെ​ന്നും ക​ഞ്ചാ​വ് ചെ​ടി​യാ​ണെ​ന്ന് മ​ന​സി​ലാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് മ​ണി​യ​മ്മ മൊ​ഴി ന​ൽ​കി​യ​ത്.

ക​ഞ്ചാ​വ് ചെ​ടി വീ​ട്ടു​മു​റ്റ​ത്ത് മയക്കുമരുന്ന് ആണെന്ന് അറിഞ്ഞോണ്ടാണോ നട്ടുവളർത്തിയതെന്ന അന്വേഷണത്തിലാണ് പോലീസ്.