അശ്ലീലച്ചുവയോടെ ചാറ്റിംഗ്, യുവഅധ്യാപകന്‍റെ ചെയ്തികൾ വിദ്യാർഥിനിയുടെ ജീവൻ നഷ്ടമാക്കി
Tuesday, September 14, 2021 10:13 AM IST
കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: വി​ദ്യാ​ർ​ഥി​ക​ളെ തെ​റ്റാ​യ വ​ഴി​ക​ളി​ലേ​ക്കു പോ​കാ​തെ പി​ന്തി​രി​പ്പി​ക്കു​ക​യും ന​യി​ക്കു​ക​യും ചെ​യ്യേ​ണ്ട അ​ധ്യാ​പ​ക​ൻ ചൂ​ഷ​ക​നാ​യ ക​ഥ കേ​ട്ടു ഞെ​ട്ടി നാ​ട്ടു​കാ​ർ. കാ​സ​ർ​ഗോ​ഡ് അ​ധ്യാ​പ​ക​ൻ പോ​ക്സോ കേ​സി​ൽ​പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തേ​ക്കു​വ​രു​ന്പോ​ഴാണ് സംഭവത്തിന്‍റെ ഗൗരവം നാട്ടുകാരും തിരിച്ചറിയുന്നത്.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയാണ് ഇയാളുടെ ചൂഷണത്തിന് ഇരയായി മാറിയത്.
ഓ​​​​ണ്‍​ലൈ​​​​ന്‍ ചാ​​​​റ്റിം​​​​ഗു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ട്ടാം​​​​ ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി ജീവനൊടുക്കിയ സം​​​​ഭ​​​​വ​​​​ത്തിലാണ് അ​​​​ധ്യാ​​​​പ​​​​ക​​​​നെ​​​​തി​​​​രേ പോ​​​​ക്സോ വ​​​​കു​​​​പ്പ് ചു​​​​മ​​​​ത്തി കേ​​​​സെ​​​​ടു​​​​ത്തിരിക്കുന്നത്.

ദേ​​​​ളി സ​​​​അ​​​​ദി​​​​യ ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യം സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ ഉ​​​​സ്മാ​​​​നെ (25) തി​​​​രേ​​​​യാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.ഓ​​​​ണ്‍​ലൈ​​​​ന്‍ ചാ​​​​റ്റിം​​​​ഗ് പതിവായതോടെ വീട്ടുകാർ നിരീക്ഷിക്കുകയും ‌പരിധിവിട്ടുള്ളതാണെന്നു മനസിലാക്കി കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു.

ഇതോടെ മനോവിഷമത്തിലായ പെൺകുട്ടി വൈകാതെ ആത്മഹത്യക്കു ശ്രമിച്ചു. എ​​​​ട്ടാം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി സ​​​​ഫ ഫാ​​​​ത്തി​​​​മ (13) ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടി​​​​നാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഒ​​​​ളി​​​​വി​​​​ല്‍ ​പോ​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​നെ ഇ​​​​തു​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ട്ടി​​​​ല്ല.

ഇ​​​​ന്‍​സ്റ്റ​​​​ഗ്രാം വ​​​​ഴി അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ ചാ​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തു​​​​ക​​​​യും പെ​​​​ണ്‍​കു​​​​ട്ടി​​​​യും ഇ​​​​യാ​​​​ളും ത​​​​മ്മി​​​​ല്‍ പ്ര​​​​ണ​​​​യ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് തോ​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​യ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്ന​​​​താ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെന്നു പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി.

ഓ​​​​ണ്‍​ലൈ​​​​ന്‍ ക്ലാ​​​​സി​​​​നാ​​​​യി പെ​​​​ണ്‍​കു​​​​ട്ടി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ പോ​​​ലീ​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത് സൈ​​​​ബ​​​​ര്‍ സെ​​​​ല്ലി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.
പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ണ്‍​കു​​​​ട്ടി​​​​യെ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മം വ​​​​ഴി പി​​​​ന്തു​​​​ട​​​​രു​​​​ക​​​​യും അശ്ലീല​​​​ച്ചു​​​വ​​​​യോ​​​ടെ ചാ​​​​റ്റിം​​​ഗ് ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.