മിനുട്സ് പോലീസിനു കൊടുക്കരുതെന്ന് ലീഗ്, കൊടുക്കുമെന്ന് എംഎസ്എഫ് നേതാവ്
Wednesday, September 15, 2021 11:18 AM IST
കോഴിക്കോട്: വനിതാ സംഘടനയായ ഹ​രി​ത​ പിരിച്ചുവിട്ടു പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചിട്ടും തുടരുന്ന വിവാദം മുസ്‌ലിം ലീഗിൽ ഉരുൾപ്പൊട്ടലായി മാറുന്നു. എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ ഹ​രി​ത ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ന്‍റെ മി​നു​ട്സ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

എ​ന്നാ​ൽ, ഇ​തു ന​ൽ​ക​രു​തെ​ന്നാ​ണ് എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ ന​വാ​സി​ന്‍റെ​യും മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ​യും നി​ർ​ദേ​ശം.എന്നാൽ, മി​നു​ട്സ് ന​ൽ​കാ​ൻ ​ത​ന്നെ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​റ​യൂ​രി​ന്‍റെ നീക്കം.

ഇതോടെ ലീഗ് നേതൃത്വം ലത്തീഫിനെതിരേയും തിരിഞ്ഞിരിക്കുകയാണ്. ഇ​ന്നു രാ​വി​ലെ എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​ഷൈ​ജ​ലി​നെ നേ​തൃ​ത്വം പു​റ​ത്താ​ക്കി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​റ​യൂ​രി​നെ​തി​രേ​യു​ള്ള ന​ട​പ​ടി​യും ഉ​ട​ൻ ഉ​ണ്ടാ​കുമെന്നാണ് അറിയുന്നത്.

ഹ​രി​ത വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചതിനാണ് എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ലി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി. എം​എ​സ്എ​ഫ്, ലീ​ഗ് ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ​നി​ന്നു പി.​പി. ഷൈ​ജ​ലി​നെ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റിയാണ് പു​റ​ത്താ​ക്കിയത്.

ഹ​രി​ത നേ​താ​ക്ക​ൾ​ക്കു നേ​രെ എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ ലൈം​ഗി​ക അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ നീ​തി ല​ഭി​ച്ചി​ല്ലെ​ന്നു പ​ല​ത​വ​ണ സം​ഘ​ട​നാ വേ​ദി​യി​ൽ പി.​പി. ഷൈ​ജ​ൽ വി​മ​ർ​ശ​ന​മു​ന്നയി​ച്ചി​രു​ന്നു. മു​ൻ നേ​തൃ​ത്വ​ത്തെ ഒ​ഴി​വാ​ക്കി പു​തി​യ ഹ​രി​ത സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്​പ​ര്യ പ്ര​കാ​ര​മാ​ണ് നി​യ​മി​ച്ച​ത്.

ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യോ ആ​ലോ​ച​ന​ക​ളോ ന​ട​ന്നി​ട്ടി​ല്ല. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​സീ​ത തെ​സ്നി വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ച് വി​ട്ടു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ച്ച​പ്പോ​ൾ വ​യ​നാ​ട്ടി​ൽനി​ന്നു​ള്ള ആ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഹ​രി​ത വി​ഷ​യ​ത്തി​ൽ താ​ൻ സം​ഘ​ട​ന​യു​ടെ ഒൗ​ദ്യോ​ഗി​ക വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വെ​ച്ച ഒ​രു ഓ​ഡി​യോ ക്ലി​പ്പി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്രം അ​ട​ർ​ത്തി​യെ​ടു​ത്ത് ഒ​രു എം​എ​സ്എ​ഫ് നേ​താ​വ് ത​ന്നെ തേ​ജോ​വ​ധം ചെ​യ്യാ​നാ​യി പു​റ​മേ​യ്ക്കു പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഹ​രി​ത വി​ഷ​യ​ത്തി​ൽ ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ട രീ​തി​യെ ഷൈ​ജ​ൽ വി​മ​ർ​ശി​ക്കു​ന്ന​താ​യു​ള്ള ശ​ബ്ദ​രേ​ഖ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ താ​ൻ തു​ട​ർ​ന്നു പ​റ​ഞ്ഞ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്താ​തെ ചി​ല പ്ര​ത്യേ​ക ഭാ​ഗ​ങ്ങ​ൾ മാ​ത്രം ക​ട്ട് ചെ​യ്തു ത​ൽ​പ​ര​ക​ക്ഷി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​ര​ണം തേ​ടി​യ​പ്പോ​ഴാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം പ​ര​സ്യ​മാ​യി പ​റ​യേ​ണ്ടി വ​ന്ന​ത്. ഹ​രി​ത വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ന്‍റെ പേ​രി​ൽ ഒ​രു സം​ഘം എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ക്രൂ​ശി​ക്കു​ക​യാ​ണെ​ന്നും ഷൈ​ജ​ൽ പ​റ​ഞ്ഞി​രു​ന്നു.

എം​എ​സ്എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ത​ഹ്‌​ലി​യ​യെ ത​ത് സ്ഥാ​ന​ത്തു​നി​ന്നു​നീ​ക്കി എം​എ​സ്എ​ഫ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്പോ​ഴാ​ണ് ലീ​ഗ് നേ​തൃ​ത്തി​നു ത​ല​വേ​ദ​ന​സൃ​ഷ്ടി​ച്ച് കൂ​ടു​ത​ൽ എം​എ​സ്എ​ഫ് നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്.