ബാല- അമൃത വിവാഹ മോചനത്തിലും മോൻസന്‍റെ ഇടപെടൽ
Wednesday, September 29, 2021 4:00 PM IST
കൊ​ച്ചി: ന​ട​ന്‍ ബാ​ല​യും ഗാ​യി​ക അ​മൃ​ത സു​രേ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹ​ മോ​ച​ന​ത്തി​ല്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ഇ​ട​പെ​ട്ടു​വെ​ന്ന് അ​മൃ​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ്രേം​രാ​ജ്. മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് മ​ധ്യ​സ്ഥ ച​ര്‍​ച്ച ന​ട​ന്ന​തെ​ന്നു പ്രേം ​രാ​ജ് പ​റ​ഞ്ഞു.

ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ അ​നൂ​പ് മു​ഹ​മ്മ​ദും ബാ​ല​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​യ ശാ​ന്തി പ്രി​യ​യും​ അന്നു മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്രേം ​രാ​ജ് പ​റ​ഞ്ഞു. ബാ​ല​യ്ക്കു​ വേ​ണ്ടി അ​ന്നു സം​സാ​രി​ച്ച​ത് അ​നൂ​പ് മു​ഹ​മ്മ​ദ് ആ​യി​രു​ന്നു.

ഒ​രാ​ഴ്ച​യ്ക്കു ​ശേ​ഷം കു​ടും​ബ​ കോ​ട​തി​യി​ലെ കേ​സി​നു ബാ​ല കോ​ട​തി​യി​ലെ​ത്തി​യ​തു മോ​ന്‍​സ​ന്‍റെ കാ​റി​ലാ​യി​രു​ന്നു. അ​നൂ​പ് മു​ഹ​മ്മ​ദാ​ണ് അ​ന്ന് കാ​റോ​ടി​ച്ചി​രു​ന്ന​തെ​ന്നും പ്രേം ​രാ​ജ് പ​റ​ഞ്ഞു.

ഇതിനിടെ, പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​പ്പു ന​ട​ത്തി​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രേ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ളുണ്ടെന്നു കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. എം.​ടി.​ഷ​മീ​ര്‍, യാ​ക്കൂ​ബ് പു​റാ​യി​ൽ, വി.​അ​നൂ​പ്, സ​ലീം എ​ട​ത്തി​ല്‍ എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഇന്നു ഹാ​ജ​രാകുന്നുണ്ട്.

ഓ​ഡി​യോ, വീ​ഡി​യോ ക്ലി​പ്പു​ക​ളു​ള്‍​പ്പെ​ടെ പ​ല​നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​ സം​ഘം മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മെ​ന്നു പ​രാ​തി​ക്കാ​ര​നാ​യ എം.​ടി. ഷ​മീ​ര്‍ "ദീപിക ഡോട്ട് കോമിനോടു'​ പ​റ​ഞ്ഞു. പ​രാ​തി ന​ല്‍​കി​യ​പ്പോ​ള്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ബ​ന്ധം ഉ​ള്‍​പ്പെ​ടെ വ്യ​ക്ത​മാ​ക്കു​ന്ന പ​ല തെ​ളി​വു​ക​ളും പ​രാ​തി​ക്കാ​രു​ടെ കൈ​വ​ശ​മു​ണ്ട്. ഇ​വ​യെ​ല്ലാം ഹാ​ജ​രാ​ക്കും. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍​ക്കു പു​റ​മേ മ​റ്റു ഭാ​ഗ​ങ്ങ​ള്‍ കൂ​ടി പോ​ലീ​സി​ന് അ​ന്വേ​ഷി​ക്കേ​ണ്ട​താ​യി വ​രും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മോ​ന്‍​സ​നു​മാ​യി അ​ടു​പ്പ​മു​ള്ള ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ന്ന​ത​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ത്തേ​ണ്ട​താ​യു​ണ്ട്.