ആ​ദി​ത്യ​ന്‍റെ ജീ​വ​നെ​ടു​ത്ത​ത് ഗെ​യിം പ്രേ​മം; നെ​ഞ്ചു​പൊ​ട്ടി അ​മ്മ​യും മ​രി​ച്ചു
Thursday, October 7, 2021 11:05 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: പ​തി​ന​ഞ്ചു​കാ​ര​ന്‍റെ ജീ​വ​നെ​ടു​ത്ത​തു വി​ഡി​യോ ഗെ​യി​മി​നോ​ടു​ള്ള അ​ടി​മ​ത്തം. പ​ബ്ജി ഗെ​യിം ക​ളി​ക്കു​ന്ന​തു ല​ഹ​രി​യാ​യി​രു​ന്നു ആ​ദി​ത്യ​ന്. അ​മി​ത​മാ​യ വി​ഡി​യോ ഗെ​യിം ക​ളി ക​ണ്ട് അ​മ്മ വി​ല​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ദ്യ​ത്യ​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്. മ​ക​ൻ മ​രി​ച്ച​തി​ന്‍റെ ആ​ഘാ​തം താ​ങ്ങാ​നാ​വാ​തെ പി​റ്റേ​ന്ന് അ​മ്മ ഹൃ​ദ​യം പൊ​ട്ടി മ​രി​ച്ചു.

കു​ല​ശേ​ഖ​ര​പു​രം കോ​ട്ട​യ്ക്കു പു​റം തേ​നേ​രി​ല്‍ മ​ധു​വി​ന്‍റെ മ​ക​ന്‍ ആ​ദി​ത്യ​ന്‍ ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പം ഉ​ള്ള പു​ളി​മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. അ​ഴി​ച്ചി​റ​ക്കി ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ത​ള​ര്‍​ന്നു​വീ​ണ അ​മ്മ സ​ന്ധ്യ(38)​ക്ക് ഇ​ന്ന​ലെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും അ​മ്മ​യും മ​രി​ച്ചു.

ക​ള​രി​വാ​തു​ക്ക​ല്‍ ഗ​വ:​സ്‌​കൂ​ളി​ലെ 10-ാം ക്ലാ​സ്സ് വി​ദ്യാ​ര്‍​ഥി ആ​യി​രു​ന്നു ആ​ദി​ത്യ​ന്‍. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​മി​ത​മാ​യി പ​ബ്ജി​ക​ളി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. മൊ​ബൈ​ല്‍ ക​ളി അ​മ്മ വി​ല​ക്കി​യ​താ​ണ് ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

സ​ന്ധ്യ ക​രു​നാ​ഗ​പ്പ​ള്ളി ഒ​രു തു​ണി​ക്ക​ട​യി​ല്‍ സെ​യി​ല്‍ ഗേ​ളാ​യി​രു​ന്നു. അ​ച്ഛ​ന്‍ മ​ധു അ​ർ​ബു​ദ ബാ​ധി​ത​നാ​ണ്. അ​ദ്ദേ​ഹം ലോ​ട്ട​റി വി​ല്‍​പ​ന ന​ട​ത്തി​യാ​ണ് കു​ടും​ബം പോ​റ്റു​ന്ന​ത്.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കി​ട്ട് അ​ടു​ത്ത​ടു​ത്ത ചി​ത​ക​ളി​ല്‍ ദ​ഹി​പ്പി​ച്ചു. രോ​ഗി​യാ​യ മ​ധു​വി​നൊ​പ്പം ഇ​നി ഇ​ള​യ മ​ക​ന്‍ അ​ന​ന്തു മാ​ത്ര​മാ​യി.