വിദ്വാൻ എൻ.കോയിത്തട്ട ജന്മശതാബ്ദി ആഘോഷം നാളെ സമാപിക്കും
Friday, August 26, 2016 2:06 PM IST
തലശേരി: വാസ്തുശാസ്ത്രപണ്ഡിതനും കവിയും ഗ്രന്ഥകാരനുമായ വിദ്വാൻ എൻ. കോയിത്തട്ടയുടെ ജന്മശതാബ്ദി ആഘോഷം നാളെ സമാപിക്കും. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ.എ.എൻ. ഷംസീർ എംഎൽഎ അധ്യക്ഷത വഹിക്കും. ഡയറ്റ് മുൻ പ്രിൻസിപ്പൽ എം.പി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് 11ന് ആരംഭിക്കുന്ന സാഹിത്യസമ്മേളനത്തിൽ ഡോ.കെ. എച്ച്. സുബ്രഹ്മണ്യൻ (മലയാള നിരൂപണസാഹിത്യത്തിെൻറ സുവർണരേഖകൾ), വനിഷ വത്സൻ (എൻ. കോയിത്തട്ടയുടെ രചനകളിലൂടെ), രാമകൃഷ്ണൻ കണ്ണോം (കവിതയുടെ പുതിയ കാഴ്ചപ്പാട്) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വാസ്തു ശാസ്ത്ര സമ്മേളനം കാലടി സംസ്കൃത സർവകലാശാല വാസ്തുവിദ്യാ ഡീൻ ഡോ.പി.വി. ഔസേഫ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം സെപ്റ്റംബർ 20നാണ് എൻ. കോയിത്തട്ട ജന്മശതാബ്ദി ആഘോഷത്തിന് തിരിതെളിഞ്ഞത്.