സിൽവയ്ക്ക് ഗോൾ; ഇ​റ്റ​ലി​യെ ത​ള​ച്ച് പോ​ർ​ച്ചു​ഗ​ൽ
ലി​സ്ബ​ൺ: ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​നാ​വാ​ത്ത സ​ങ്ക​ടം തീ​ർ​ക്കാ​ൻ ഇ​റ്റ​ലി​ക്കാ​യി​ല്ല. യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ എ ​ലീ​ഗി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​റ്റ​ലി തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തെ​യി​റ​ങ്ങി​യ പോ​ർ​ച്ചു​ഗ​ലി​നോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് അ​സൂ​റി​പ്പ​ട തോ​റ്റ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 48-ാം മി​നി​റ്റി​ൽ ആ​ന്ദ്രേ സി​ൽ​വ നേ​ടി​യ ഗോ​ളാ​ണ് മു​ൻ ലോ​ക ചാ​മ്പ്യ​ന്മാ​രെ തോ​ൽ​പ്പി​ച്ച​ത്. ബ്രൂ​മ​യു​ടെ ക്രോ​സ് വ​ല​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട് സി​ൽ​വ പോ​ർ​ച്ചു​ഗ​ലി​ന് ജ​യ​മൊ​രു​ക്കി​യ​ത്. ഗോ​ളി​നാ​യു​ള്ള ഇ​റ്റ​ലി​യു​ടെ ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല.

കോ​ച്ച് റോ​ബ​ർ​ട്ടോ മാ​ൻ​സീ​നി ഒ​മ്പ​തു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​റ്റ​ലി​യെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. പോ​ള​ണ്ടി​നെ​തി​രെ ക​ളി​ച്ച​വ​രി​ൽ ഗോ​ളി ദോ​ന്ന​റു​മ്മ, മി​ഡ്ഫീ​ൽ​ഡ​ർ ജോ​ർ​ജി​ൻ​ഹോ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ആ​ദ്യ ഇ​ല​വ​നി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. എ​ന്നി​ട്ടും പോ​ർ​ച്ചു​ഗ​ലി​നെ​തി​രെ ടീ​മെ​ന്ന നി​ല​യി​ലു​ള്ള ഒ​ത്തി​ണ്ണ​ക്കം കാ​ണി​ക്കാ​ൻ ഇ​റ്റ​ലി​ക്കാ​യി​ല്ല.

ജ​യ​ത്തോ​ടെ ലീ​ഗ് എ ​ഗ്രൂ​പ്പ് മൂ​ന്നി​ൽ പോ​ർ​ച്ചു​ഗ​ൽ ഒ​ന്നാ​മ​ത്തെ​ത്തി. ഒ​രു പോ​യി​ന്‍റു​മാ​യി പോ​ള​ണ്ടും ഇ​റ്റ​ലി​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്.