യു​എ​സ് "ഫ്ലോ​റ​ൻ​സ്' ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഭീ​തി​യി​ൽ; ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർപ്പിക്കു​ന്നു
സൗ​ത്ത് ക​രോ​ളി​ന: അ​മേ​രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി "ഫ്ലോ​റ​ൻ​സ്' ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് നീ​ങ്ങു​ന്നു. മ​ണി​ക്കൂ​റി​ൽ 105 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന ഫ്ലോ​റ​ൻ​സ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ നേ​രി​ടാ​ൻ പ്ര​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. തീ​ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളേ​യും മാ​റ്റി​പ്പാ​ർ​പ്പി​ക്കു​മെ​ന്ന് സൗ​ത്ത് ക​രോ​ളി​ന ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

കാ​റ്റ​ഗ​റി-​നാ​ലി​ലു​ള്ള ഫ്ലോ​റ​ൻ​സ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ചൊ​വ്വാ​ഴ്ച​യോ​ടെ തീ​ര​ത്തോ​ട് അ​ടു​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് നോ​ർ​ത്ത് ക​രോ​ളി​ന, വി​ർ​ജീ​നി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ 27 വ​ർ​ഷ​ത്തി​നി​ടെ വീ​ശു​ന്ന ഏ​റ്റ​വും വ​ലി​യ ചു​ഴ​ലി​ക്കാ​റ്റാ​ണി​ത്. 1989ൽ ​നോ​ർ​ത്ത് ക​രോ​ളി​ന​യി​ൽ കാ​റ്റ​ഗ​റി-​നാ​ലി​ൽ​പ്പെ​ട്ട കൊ​ടു​ങ്കാ​റ്റ് വീ​ശി​യി​രു​ന്നു. അ​ന്ന് 49 പേ​രു​ടെ ജീ​വ​നാ​ണ് കൊ​ടു​ങ്കാ​റ്റി​ൽ ന​ഷ്ട​മാ​യ​ത്.