"അമ്മ' എക്സിക്യൂട്ടീവ് യോഗം ഇന്ന്; ദിലീപ് വിഷയം വീണ്ടും ചർച്ചയ്ക്ക്
കൊച്ചി: "അമ്മ' എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. വൈകിട്ട് നാലിനാണ് യോഗം. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നടിമാർ നൽകിയ കത്ത് ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം.

വിഷയത്തിലെ നിർമാതാക്കളിൽ ചിലരുടെ നിലപാടും ഇന്ന് ചർച്ചയ്ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തിൽപ്പെട്ട സംസ്ഥാനത്തിന്‍റെ പുനർ നിർമാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.