നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഐ​ഇ​ഡി സ്ഫോ​ട​നം; ക​ര​സേ​ന മേ​ജ​റും ജ​വാ​നും കൊ​ല്ല​പ്പെ​ട്ടു
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ൽ ക​ര​സേ​ന മേ​ജ​റും ജ​വാ​നും കൊ​ല്ല​പ്പെ​ട്ടു. ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന സൈ​നി​ക​രെ ല​ക്ഷ്യം​വ​ച്ച് തീ​വ്ര​വാ​ദി​ക​ൾ സ്ഥാ​പി​ച്ച ഐ​ഇ​ഡി​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. പ​ട്രോ​ളിം​ഗി​നി​ടെ സൈ​നി​ക​ർ അ​ബ​ദ്ധ​ത്തി​ൽ ച​വി​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.