വ്യ​വ​സാ​യ​വും ത​ള​ർ​ന്നു; വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​യി​ൽ വ​ൻ ഇ​ടി​വ്
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​ന വ​ള​ർ​ച്ച​യി​ൽ ഇ​ടി​വ്. ന​വം​ബ​റി​ൽ വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​ന വ​ള​ർ​ച്ചാ നി​ര​ക്ക് 0.5 ശ​ത​മാ​നം മാ​ത്ര​മാ​ണ്. 2017 ജൂ​ണി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ചാ നി​ര​ക്കാ​ണി​ത്. ത​ലേ ന​വം​ബ​റി​ൽ 8.5 ശ​ത​മാ​നം വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​വി​ൽ​പ​ന​യി​ലു​ണ്ടാ​യ ത​ള​ർ​ച്ച മു​ത​ൽ പ​ല ഘ​ട​ക​ങ്ങ​ൾ ഇ​തി​നു പി​ന്നി​ലു​ണ്ട്. ഖ​ന​നം 2.1 ശ​ത​മാ​ന​വും വൈ​ദ്യു​തി ഉ​ത്പാ​ദ​നം 5.1 ശ​ത​മാ​ന​വും വ​ള​ർ​ന്ന​പ്പോ​ൾ ഫാ​ക്ട​റി​ക​ളി​ലെ ഉ ​ത്പാ​ദ​നം 0.4 ശ​ത​മാ​നം കു​റ​ഞ്ഞു.

മൂ​ല​ധ​ന (യ​ന്ത്ര) സാ​മ​ഗ്രി​ക​ളു​ടെ ഉ​ത്പാ​ദ​നം 3.4ഉം ​ഇ​ന്‍റ​ർ​മീ​ഡി​യ​ന്‍റ് ഉ​ത്പ​ന്ന​ങ്ങ​ളു​ടേ​ത് 4.5 ഉം ​ശ​ത​മാ​നം കു​റ​ഞ്ഞു. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം 0.9 ശ​ത​മാ​ന​വും സോ​പ്പ്, പേ​സ്റ്റ് തു​ട​ങ്ങി​യ ഉ​പ​ഭോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം 0.6 ശ​ത​മാ​ന​വും കു​റ​ഞ്ഞു. ടെ​ലി​വി​ഷ​ൻ സെ​റ്റ് നി​ർ​മാ​ണം 73.7 ശ​ത​മാ​നം, ട്ര ​ക്ക്-​ലോ​റി-​ട്രെ​യി​ല​ർ ബോ​ഡി നി​ർ​മാ​ണം 48.3 ശ​ത​മാ​നം, ചെ​മ്പ് ക​മ്പി​യും വ​യ​റും 42.6 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണു കു​റ​ഞ്ഞ​ത്.

സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച ഏ​ഴു ശ​ത​മാ​ന​ത്തി​നു താ​ഴേ​ക്കു നീ​ങ്ങും എ​ന്ന അ​ശു​ഭ​പ്ര​വ​ച​ന​ങ്ങ​ളെ ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഈ ​ക​ണ​ക്ക്. 2018-19 ലെ ​ആ​ദ്യ​പ​കു​തി​യി​ൽ 7.6 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു. വാ​ർ​ഷി​ക​വ​ള​ർ​ച്ച 7.2 ശ​ത​മാ​ന​മേ വ​രൂ എ​ന്നാ​ണു കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് ത​ന്നെ ക​ണ​ക്കാ​ക്കി​യ​ത്. ഇ ​തി​ന​ർ​ഥം ര​ണ്ടാം പ​കു​തി​യി​ൽ വ​ള​ർ​ച്ച ഏ​ഴു ശ​ത​മാ​ന​ത്തി​നു താ​ഴെ പോ​കാ​മെ​ന്നാ​ണ്.