അമിത് ഷാ പറഞ്ഞപോലയല്ല കേരളമെന്ന് രാഹുൽ ഗാന്ധി
പത്തനാപുരം: വയനാടിനെ മുൻനിർത്തി അമിത് ഷാ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. അമിത് ഷാ പറഞ്ഞ പോലെയല്ല കേരളമെന്നും ഇത് സഹിഷ്ണുതയുള്ള നാടാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

വയനാട്ടിലെ തന്‍റെ സ്ഥാനാർഥിത്വം രാജ്യത്തിനുള്ള സന്ദേശമാണ്. ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് ഇതിലൂടെ താൻ നൽകുന്നത്. ആ​ർ​എ​സ്എ​സി​ൽ നി​ന്നും രാ​ജ്യം വ​ലി​യ ആ​ക്ര​മ​ണം നേ​രി​ടു​കയാണ്. ദാ​രി​ദ്ര​ത്തി​നെ​തി​രെ​യു​ള്ള മി​ന്ന​ലാ​ക്ര​മാ​ണ് കോ​ണ്‍​ഗ്ര​സിന്‍റെ ല​ക്ഷ്യം. കോൺഗ്രസിന് അധികാരം ലഭിച്ചാൽ രാജ്യത്തെ ഖജനാവിന്‍റെ താക്കോൽ യുവാക്കളെ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി​ജെ​പി​യും ആ​ര്‍​എ​സ്എ​സും അ​വ​രു​ടെ​ത​ല്ലാ​ത്ത എ​ല്ലാ ശ​ബ്ദ​ങ്ങ​ളും അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​ര്‍​എ​സ്എ​സ്, സം​ഘ​പ​രി​വാ​ര്‍ ന​യ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത് അക്രമത്തിലൂടെ അല്ലെന്നും ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ശ​ബ്ദ​വും ആ​ശ​യ​വു​മാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കേ​ണ്ട​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങി നിരവധി നേതാക്കൾ രാഹുലിന്‍റെ യോഗത്തിൽ പങ്കെടുത്തു. കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കൊപ്പം നിന്ന് വോട്ട് അഭ്യർഥനയും നടത്തിയാണ് രാഹുൽ മടങ്ങിയത്.