രാ​ജ്യ​ത്ത് സ​ർ​ക്കാ​ർ അ​നു​കൂ​ല ത​രം​ഗ​മെ​ന്ന് മോ​ദി
ല​ക്നോ: രാ​ജ്യ​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര​ണാ​സി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് മോ​ദി ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വോ​ട്ട് തേ​ടു​ന്ന പ്ര​വ​ർ​ത്ത​ക​ർ ജീ​വ​നോ​ടെ മ​ട​ങ്ങു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

വാ​ര​ണാ​സി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.