നരേന്ദ്ര മോ​ദി ഭ​ര​ണം തുടരുമെന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യാ​ഴാ​ഴ്ച വ​രാ​നി​രി​ക്കെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും.

എ​ൻ​ഡി​എ 306 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ൽ തുടരുമെ​ന്നാ​ണ് ടൈം​സ് നൗ​വി​ന്‍റെ പ്ര​വ​ച​നം. യു​പി​എ 132 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും ടൈം​സ് നൗ ​പ്ര​വ​ചി​ച്ചു. മ​റ്റു​ള്ള​വ​ർ​ക്ക് 104 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് ടൈം​സ് നൗ ​എ​ക്സി​റ്റ് പോ​ൾ ഫ​ലം.

എ​ൻ​ഡി​എ 298 സീ​റ്റ​ക​ൾ നേ​ടു​മെ​ന്നാ​ണ് ന്യൂ​സ് എ​ക്സ് പ്ര​വ​ച​നം, യു​പി​എ 118 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും ന്യൂ​സ് എ​ക്സ് പ്ര​വ​ചിക്കുന്നു. മ​റ്റു​ള്ള​വ​ർ 86 സീ​റ്റു​ക​ളും എ​സ്പി-​ബി​എ​സ്പി സ​ഖ്യം യു​പി​യി​ൽ 40 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നു​മാ​ണ് ന്യൂ​സ് എ​ക്സി​ന്‍റെ എ​ക്സി​റ്റ് പോ​ൾ ഫ​ലം.

എ​ൻ​ഡി​എ 287 സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് റി​പ്പ​ബ്ലി​ക്-​സീ​വോ​ട്ട​റും പ്ര​വ​ചി​ച്ചു. യു​പി​എ 128 സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ർ 87 സീ​റ്റു​ക​ളും എ​സ്പി-​ബി​എ​സ്പി സ​ഖ്യം 40 സീ​റ്റു​ക​ളും നേ​ടു​മെ​ന്ന് റി​പ്പ​ബ്ലി​ക്-​സീ​വോ​ട്ട​റി​ന്‍റെ പ്ര​വ​ച​നം.

എ​ൻ​ഡി​എ 282 മു​ത​ൽ 290 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നാ​ണ് ന്യൂ​സ് നേ​ഷ​ന്‍റെ പ്ര​വ​ച​നം, യു​പി​എ 118 മു​ത​ൽ 126 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും ന്യൂ​സ് നേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. മ​റ്റു​ള്ള​വ​ർ 130 മു​ത​ൽ 138 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നാ​ണ് ന്യൂ​സ് നേ​ഷ​ന്‍റെ എ​ക്സി​റ്റ് പോ​ൾ ഫ​ലം.

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം. യു​ഡി​എ​ഫി​ന് 15 മു​ത​ൽ 16 സീ​റ്റു​ക​ൾ വ​രെ ല​ഭി​ച്ചേ​ക്കാ​മെ​ന്ന് ഇ​ന്ത്യ ടു​ഡേ എ​ക്സി​റ്റ് പോ​ൾ സൂ​ചി​പ്പി​ക്കു​ന്നു. എ​ൽ​ഡി​എ​ഫ് മൂ​ന്ന് മു​ത​ൽ അ​ഞ്ച് സീ​റ്റു​ക​ൾ വ​രെ നേ​ടി​യേ​ക്കാ​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. എ​ൻ​ഡി​എ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും ഇ​ന്ത്യ ടു​ഡേ എ​ക്സി​റ്റ് പോ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ സ​ഖ്യം തൂ​ത്തു​വാ​രു​മെ​ന്നാ​ണ് ടൈം​സ് നൗ​വി​ന്‍റെ പ്ര​വ​ച​നം. 34 മു​ത​ൽ 38 സീ​റ്റ് വ​രെ ഡി​എം​കെ-​കോ​ൺ​ഗ്ര​സ്-​സി​പി​എം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ൾ​പ്പെ​ട്ട സ​ഖ്യം നേ​ടു​മെ​ന്ന് പ്ര​വ​ച​നം.