പ്ര​തി​പ​ക്ഷ​ത്തെ ത​ള്ളി തെ​ര. ക​മ്മീ​ഷ​ൻ; വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ആ​ദ്യം എ​ണ്ണും
ന്യൂ​ഡ​ൽ​ഹി: വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ൾ ആ​ദ്യം എ​ണ്ണ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. വി​വി പാ​റ്റു​ക​ൾ ആ​ദ്യം എ​ണ്ണി​യാ​ൽ ഫ​ല​സൂ​ച​ന വൈ​കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ പ​റ​ഞ്ഞു.



വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ആ​ദ്യം എ​ണ്ണു​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. വി​വി പാ​റ്റു​ക​ൾ ആ​ദ്യം എ​ണ്ണി​യാ​ൽ അ​ന്തി​മ ഫ​ല​പ്ര​ഖ്യാ​പ​നം ദി​വ​സ​ങ്ങ​ൾ വൈ​കു​മെ​ന്നും ക​മ്മീ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു ഇ​ന്ന് ക​മ്മീ​ഷ​ൻ യോ​ഗം ചേ​ർ​ന്നി​രു​ന്നു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ, ക​മ്മീ​ഷ​ണ​ർ​മാ​രാ​യ അ​ശോ​ക് ല​വാ​സ, സു​ശീ​ൽ ച​ന്ദ്ര എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​വി​എം സൂ​ക്ഷി​ക്കു​ന്ന​തി​ൽ വേ​ണ്ട​ത്ര ഉ​ത്ത​ര​വാ​ദി​ത്വം കാ​ട്ടി​യി​ല്ലെ​ന്നും ആ​വ​ശ്യ​ത്തി​നു സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ക​മ്മീ​ഷ​നു മു​ന്പാ​കെ ആ​രോ​പി​ച്ചി​രു​ന്നു. വോ​ട്ടെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഇ​ല​ക്‌ ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ലോ​റി​ക​ളി​ലും മി​നി ട്ര​ക്കു​ക​ളി​ലു​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ​യും സ്ട്രോം​ഗ് റൂ​മി​ൽ നി​ന്നു മാ​റ്റു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ അ​ട​ക്ക​മു​ള്ള​വ പു​റ​ത്തു​വ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട്, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, ഗു​ലാം​ന​ബി ആ​സാ​ദ്, മ​നു അ​ഭി​ഷേ​ക് സിം​ഗ്‌വി, ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി, എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ൽ, സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി നേ​താ​വ് രാം​ഗോ​പാ​ൽ യാ​ദ​വ്, ബി​എ​പി നേ​താ​വ് സ​തീ​ഷ് ച​ന്ദ്ര മി​ശ്ര, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യ​ൻ, സി​പി​ഐ നേ​താ​ക്ക​ളാ​യ സു​ധാ​ക​ർ റെ​ഡ്ഡി, ഡി. ​രാ​ജ തു​ട​ങ്ങി​യ​വ​ർ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ​ങ്കെ​ടു​ത്തിരുന്നു.