ഇടതുപക്ഷത്തിന്‍റെ വിഷലിപ്തമായ പ്രചരണമാണ് കോണ്‍ഗ്രസിനെ സഹായിച്ചതെന്ന് കെ.സുരേന്ദ്രൻ
പത്തനംതിട്ട: ഇടതുപക്ഷത്തിന്‍റെ വിഷലിപ്തമായ പ്രചരണമാണ് രാജ്യം തിരസ്കരിച്ച കോണ്‍ഗ്രസിന് കേരളത്തിൽ മികച്ച വിജയമുണ്ടാക്കിയതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രചരണം. ഇന്ത്യ മുഴുവൻ വിജയം നേടിയിട്ടും കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായത് ഇക്കാരണത്താലാണ്. പരാജയപ്പെട്ടെങ്കിലും കേരളത്തിൽ ബിജെപി നല്ല നിലയിൽ രീതിയിൽ വോട്ട് വർധിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.