മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന് അം​ഗീ​കാ​രം; തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഫ്ളാ​റ്റ്
തി​രു​വ​ന​ന്ത​പു​രം: ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കു മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ക​ട​ൽ​തീ​ര​ത്തി​ന് 50 മീ​റ്റ​റി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ്വ​യം ഒ​ഴി​ഞ്ഞു പോ​കാ​ൻ ത​യാ​റാ​യാ​ൽ ഇ​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ​യോ അ​ല്ലെ​ങ്കി​ൽ ഫ്ളാ​റ്റ് നി​ർ​മി​ച്ചു ന​ൽ​കു​ക​യോ ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ക.

ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന 50 മീ​റ്റി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന 18,865 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ട​പ്പാ​ക്കേ​ണ്ട​ത്. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു ക​ണ്ടെ​ത്തും. പ്ര​ള​യ​ത്തി​ൽ ര​ക്ഷ​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പാ​ണു പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.

ആ​രെ​യും സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ച്ചു കു​ടി​യൊ​ഴി​പ്പി​ക്കി​ല്ല. സ്വ​യം ഒ​ഴി​ഞ്ഞു പോ​കാ​ൻ ത​യാ​റാ​കു​ന്ന​വ​രെ​യാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ഭൂ​മി വാ​ങ്ങി വീ​ടു നി​ർ​മി​ക്കാ​ൻ ത​യാ​റാ​കു​ന്ന​വ​ർ​ക്കു പ​ത്തു ല​ക്ഷം രൂ​പ ന​ൽ​കും. ഭൂ​മി വാ​ങ്ങു​ന്ന​തി​ന് ആ​റു ല​ക്ഷ​വും വീ​ടു നി​ർ​മി​ക്കാ​ൻ നാ​ലു ല​ക്ഷ​വു​മാ​ണ് ന​ൽ​കു​ക.

അ​ല്ലാ​ത്ത​വ​രെ സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ന്ന ഫ്ളാ​റ്റു​ക​ളി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കും.​ക​ട​ൽ​ത്തീ​ര​ത്തി​ന് 200 മീ​റ്റ​റി​നു ശേ​ഷം മാ​ത്ര​മു​ള്ള പ​ദ്ധ​തി​ക്കു മാ​ത്ര​മേ അം​ഗീ​കാ​രം ന​ൽ​കൂ. ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്പോ​ൾ 50 മീ​റ്റ​റി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണു കൂ​ടു​ത​ൽ ദു​ര​ന്തം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത്. കൂ​ടാ​തെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.