തൃ​ണ​മൂ​ൽ എം​എ​ൽ​എ​യെ ബി​ജെ​പി​യി​ൽ എ​ടു​ത്ത​തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​ർ​പ്പ്
കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ വി​ട്ടു​വ​ന്ന എം​എ​ൽ​എ​യെ ബി​ജെ​പി​യി​ൽ എ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്രാ​ദേ​ശി​ക പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ. ബി​ശ്വ​ജി​ത് ദാ​സി​നെ ബി​ജെ​പി​യി​ൽ എ​തി​ർ​ത്ത​തി​ലാ​ണു പ്ര​വ​ർ​ത്ത​ക​ർ​ക്കു പ്ര​തി​ഷേ​ധം.

ബി​ശ്വ​ജി​ത്തി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. തൃ​ണ​മൂ​ലി​നു​വേ​ണ്ടി ത​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ​നി​ന്ന ആ​ളാ​ണ് എം​എ​ൽ​എ എ​ന്നും ഇ​ത്ത​രം അ​വ​സ​ര​വാ​ദി​ക​ൾ പാ​ർ​ട്ടി​യു​ടെ സ​ൽ​പ്പേ​ര് ന​ശി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

ബം​ഗാ​വ് ഉ​ത്ത​റി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് ബി​ശ്വ​ജി​ത്. ചൊ​വ്വാ​ഴ്ച 12 കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കൊ​പ്പ​മാ​ണ് ബി​ശ്വ​ജി​ത് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. തൃ​ണ​മൂ​ലി​ൽ​നി​ന്ന് ബി​ജെ​പി​യി​ൽ എ​ത്തു​ന്ന ഒ​ടു​വി​ലെ എം​എ​ൽ​എ​യാ​ണ് ബി​ശ്വ​ജി​ത്.