ബ്ര​ണ്ണ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
ത​ല​ശേ​രി: ബ്ര​ണ്ണ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. കോ​ള​ജി​ൽ എ​ബി​വി​പി സ്ഥാ​പി​ച്ച കൊ​ടി​മ​രം നീ​ക്കി​യ സം​ഭ​വ​വുമായി ബന്ധപ്പെട്ടാണ് പ്രി​ൻ​സി​പ്പ​ൽ ഫ​ൽ​ഗു​ണ​ന് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യ​താ​യും അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​മ​രം സ്ഥാ​പി​ച്ച​തെ​ന്നും ഫ​ൽ​ഗു​ണ​ൻ പ​റ​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​ന്‍റെ വീ​ടി​ന് പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോളജിൽ എ​ബി​വി​പി സ്ഥാ​പി​ച്ച കൊ​ടി​മ​രം പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​ടു​ത്തു​മാ​റ്റി​യ​ത്. ഇ​തി​നു പി​ന്നാ​ലെ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ധ​ർ​മ​ട​ത്തെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ചും ന​ട​ത്തി​.