ഗ​വ​ർ​ണ​റു​ടെ ര​ണ്ടാം "പ്ര​ണ​യ​ലേ​ഖ​നം' കി​ട്ടി​യെ​ന്ന് കു​മാ​ര​സ്വാ​മി
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ വീ​ണ്ടും നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​നോ​ട് ഇ​ന്ന് ത​ന്നെ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലെ വീണ്ടും നി​ർ​ദേ​ശി​ച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി​ക്ക് ക​ത്തും ന​ൽ​കി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കു​ന്ന​ത്.

അ​തേ​സ​മ​യം ഗ​വ​ർ​ണ​റു​ടെ ക​ത്തി​നെ പ​രി​ഹ​സി​ച്ച് കു​മാ​ര​സ്വാ​മി ത​ന്നെ രം​ഗ​ത്തെ​ത്തി. ഗ​വ​ർ​ണ​റു​ടേ​ത് പ്ര​ണ​യ​ലേ​ഖ​ന​മാ​ണെ​ന്ന് കു​മാ​ര​സ്വാ​മി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ര​ണ്ടാ​മ​ത്തെ പ്ര​ണ​യ​ലേ​ഖ​നം ല​ഭി​ച്ചു​വെ​ന്ന് ക​ത്ത് സ​ഭ​യി​ൽ വാ​യി​ച്ചു​കൊ​ണ്ട് കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ത​നി​ക്ക് ആ​രും ഡ​ൽ​ഹി​യി​ൽ​നി​ന്നു നി​ർ​ദേ​ശം ന​ൽ​കു​ന്നി​ല്ലെ​ന്നായിരുന്നു കു​മാ​ര​സ്വാ​മിയുടെ വിമർശനം. വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൻ​മേ​ൽ ച​ർ​ച്ച തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ഇ​ന്നു ത​ന്നെ ന​ട​ത്ത​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​വ​ശ്യം.