മി​ന്ന​ലാ​യി ഋ​ഷി​രാ​ജ് സിം​ഗ്; ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം
തൃ​ശൂ​ർ: വി​യ്യൂ​ർ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൂ​ട്ട ന​ട​പ​ടി. മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 41 പേ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ത​ട​വു​കാ​രെ മ​ർ​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജ​യി​ലി​ൽ ഋ​ഷി​രാ​ജ് സിം​ഗ് മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദ്ദി​ക്കു​ന്ന​താ​യി 30 ത​ട​വു​കാ​രാ​ണ് പ​രാ​തി​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ർ​ന്നു ത​ട​വു​കാ​രെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഡോ​ക്ട​ർ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി​യു​ടെ ന​ട​പ​ടി.

മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ർ​മാ​രെ സ​സ്പെ​ൻ​ഡു ചെ​യ്യു​ക​യും 38 പേ​രെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ത​ട​വു​കാ​രു​ടെ തു​ട​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി ജ​യി​ൽ ഡി​ഐ​ജി​യെ ഋ​ഷി​രാ​ജ് സിം​ഗ് ചു​മ​ത​ല​പ്പെ​ടു​ത്തി.