സോ​ൻ​ഭ​ദ്ര ആ​വ​ർ​ത്തി​ച്ച് മ​ധ്യ​പ്ര​ദേ​ശും; വെ​ടി​വ​യ്പി​ൽ 13 ആ​ദി​വാ​സി​ക​ൾ​ക്ക് പ​രി​ക്ക്
ല​ക്നോ: പ​ത്തു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സോ​ൻ​ഭ​ദ്ര വെ​ടി​വ​യ്പി​നു സ​മാ​ന​മാ​യ സം​ഭ​വം മ​ധ്യ​പ്ര​ദേ​ശി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഭൂ​മി​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ല് സ്ത്രീ​ക​ൾ​ക്കു​ൾ​പ്പെ​ടെ 13 ആ​ദി​വാ​സി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ജ്ഗ​ഡി​ൽ സ​മേ​ലി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

നാ​ടോ​ടി​ക​ളാ​യ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ ഗ്രാ​മ​ത്തി​ലെ ആ​റ് ഏ​ക്ക​ർ ഭൂ​മി​ക്ക് അ​വ​കാ​ശം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്കം ഉ​ണ്ടാ​യ​ത്. ത​ങ്ങ​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ആ​ദി​വാ​സി​ക​ളു​ടെ നീ​ക്കം പ്ര​ദേ​ശ​വാ​സി​ക​ൾ തോ​ക്കി​ൻ കു​ഴ​ലി​ലൂ​ടെ​യാ​ണ് നേ​രി​ട്ട​ത്. നാ​ട്ടു​കാ​ർ ആ​ദി​വാ​സി​ക​ളെ തോ​ക്കും വാ​ളും ഉ​പ​യോ​ഗി​ച്ച് നേ​രി​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മൂ​ന്ന് ദി​വ​സം മു​മ്പ് സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വും മ​ധ്യ​പ്ര​ദേ​ശി​ൽ ഉ​ണ്ടാ​യി. സിം​ഗ​രൗ​ലി ജി​ല്ല​യി​ൽ ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ​യെ ട്രാ​ക്ട​ർ ക​യ​റ്റി​കൊ​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച സിം​ഗ​രൗ​ലി​യി​ലെ ധെ​ലാ​രി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ധെ​ലാ​രി​യി​ൽ മൂ​ന്നു പേ​ർ ചേ​ർ​ന്ന് സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ വാ​ങ്ങി​യ സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള ഭൂ​മി കൂ​ടി ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. സ്ഥ​ലം കൈ​യേ​റി​യ​ത് അ​റി​ഞ്ഞ് എ​ത്തി​യ ഉ​ട​മ​യും മ​രു​മ​ക​ളും നീ​ക്കം ത​ട​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ട്രാ​ക്ട​ർ ക​യ​റ്റി​യി​റ​ക്കി​യാ​ണ് കൈ​യേ​റ്റ​ക്കാ​ർ പ്ര​തി​ക​രി​ച്ച​ത്. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ സ്ഥ​ലം ഉ​ട​മ​യേ​യും മ​രു​മ​ക​ളെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ യു​വ​തി​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.