മ​ഴ​യ്ക്കൊ​പ്പം കാ​റ്റും, വ്യാ​പ​ക​നാ​ശ​ന​ഷ്ടം; മൂ​ന്നു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ മൂ​ന്നു ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര​മ​ഴ ഉ​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​വി​ട​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. അ​മ്പാ​യ​ത്തോ​ടി​ലെ 32 കു​ടും​ബ​ങ്ങ​ളി​ലെ 132 പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി. ചാ​ലി​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​ത് ജി​ല്ല‍​യി​ലെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ വെ​ള്ള​പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ​തും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കി.

വ​യ​നാ​ട് മേ​പ്പാ​ടി പു​ത്തു​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ര​ണ്ട് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ൽ​പ്പ​റ്റ പു​ത്തൂ​ർ​വ​യ​ലി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ര​ണം വീ​ണു. വീ​ട് നി​ശേ​ഷം ത​ക​ർ​ന്നു. നി​ല​മ്പൂ​ർ ക​രു​ളാ​യി മു​ണ്ടാ​ക​ട​വ് കോ​ള​നി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ആ​ളു​ക​ളെ സ്ഥ​ല​ത്തു​നി​ന്നും മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്നു.

നി​ല​മ്പൂ​ർ ടൗ​ണി​ലെ ജ​ന​താ​പ്പ​ടി​യി​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ വെ​ള്ളം ക​യ​റി. ക​ണ്ണൂ​ർ അ​ട​ക്കാ​ത്തോ​ട്, നെ​ല്ലി​യോ​ട് മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യി. വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​ച്ചു. കാ​സ​ർ​ഗോ​ട്ടെ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലും അ​ട്ട​പ്പാ​ടി​യി​ലെ അ​ഗ​ളി, ഷോ​ള​യൂ​ർ, പു​തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ല​സ്ടു​വ​രെ​യു​ള്ള സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ആ​ല​പ്പു​ഴ തു​റ​വൂ​രി​ല്‍ മ​രം റ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് വീ​ണ് തീ​ര​ദേ​ശ പാ​ത​യി​ല്‍ ട്രെ​യി​ൻ​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. എ​റ​ണാ​കു​ളം–​കാ​യം​കു​ളം, കാ​യം​കു​ളം–​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റു​ക​ള്‍ റ​ദ്ദാ​ക്കി. തീ​ര​ദേ​ശ റ​യി​ല്‍ പാ​ത​യി​ലൂ​ടെ​യു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ട്ടു.