ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ലാ​തെ പാ​ക്കി​സ്ഥാ​ൻ..! കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ര​ക്ഷാ​സ​മി​തി​യെ സ​മീ​പി​ച്ചു
ഇ​സ്ലാ​മാ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ യു​എ​ൻ ര​ക്ഷാ​സ​മി​തി​യെ സ​മീ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ. കാ​ഷ്മീ​രി​ലെ ഇ​ന്ത്യ​യു​ടെ അ​പ​ക​ട​ക​ര​മാ​യ ന​ട​പ​ടി വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ​മ്മ​ദ് ഖു​റേ​ഷി​യാ​ണ് ര​ക്ഷാ​സ​മി​തി​ക്ക് ക​ത്ത​യ​ച്ച​ത്.

ത​ങ്ങ​ൾ​ക്കെ​തി​രേ ഇ​ന്ത്യ​ൻ സൈ​ന്യം ആ​ക്ര​മ​ണ​ത്തി​നു വ​ന്നാ​ൽ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും ഖു​റേ​ഷി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നാ​വ​ർ​ത്തി​ച്ച് ഇ​ന്ത്യ വീ​ണ്ടും രം​ഗ​ത്തെ​ത്തി. ഇ​ത്ത​വ​ണ ര​ക്ഷാ​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം പോ​ള​ണ്ടി​നാ​ണ്.