മ​ക​ന്‍റെ ദു​ര​ന്ത​മ​റി​ഞ്ഞി​ല്ല; സി​ദ്ധാ​ർ​ത്ഥ​യു​ടെ പി​താ​വ് ഗം​ഗ​യ്യയും മ​ര​ണ​ത്തി​ന്‍റെ നി​ദ്ര​യി​ൽ
മം​ഗ​ളു​രു: ജീ​വ​നൊ​ടു​ക്കി​യ ക​ഫേ കോ​ഫി ഡേ (​സി​സി​ഡി) സ്ഥാ​പ​ക​ൻ വി.​ജി. സി​ദ്ധാ​ർ​ത്ഥ​യു​ടെ പി​താ​വ് ഗം​ഗ​യ്യ ഹെ​ഗ്ഡേ (96) നി​ര്യാ​ത​നാ​യി. മൈ​സൂ​രു​വി​ലെ ശാ​ന്ത​വേ​രി ഗോ​പാ​ല​ഗൗ​ഡ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തോ​ള​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ മ​ക​ന്‍റെ വി​യോ​ഗം ഗം​ഗ​യ്യ അ​റി​ഞ്ഞി​രു​ന്നി​ല്ല.

മ​രി​ക്കു​ന്ന​തി​നു ര​ണ്ടു ദി​വ​സം മു​ന്പ് സി​ദ്ധാ​ർ​ത്ഥ ഗം​ഗ​യ്യ​യെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഗം​ഗ​യ്യ മ​യ​ക്ക​ത്തി​ലേ​ക്കു വ​ഴു​തി​വീ​ണ​ത്. അ​തി​നു​ശേ​ഷം മ​ക​നു സം​ഭ​വി​ച്ച​തൊ​ന്നും അഛ​ൻ അ​റി​ഞ്ഞി​ട്ടി​ല്ല.

ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ കാ​പ്പി ക​ർ​ഷ​ക​രു​ടെ ത​ല​തൊ​ട്ട​പ്പ​നെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​വി​ധം സ​ന്പ​ത്തും സ്വാ​ധീ​ന​ശേ​ഷി​യു​മു​ള്ള ഗം​ഗ​യ്യ ഹെ​ഗ്ഡേ​ക്കും ഭാ​ര്യ വാ​സ​ന്തി​ക്കും ഏ​റെ​ക്കാ​ല​ത്തെ പ്രാ​ർ​ഥ​ന​ക​ൾ​ക്കും വ​ഴി​പാ​ടു​ക​ൾ​ക്കു​മൊ​ടു​വി​ൽ കി​ട്ടി​യ ഏ​ക മ​ക​നാ​ണു സി​ദ്ധാ​ർ​ഥ. അ​ച്ഛ​ന്‍റെ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മെ​ല്ലാം സ​ങ്ക​ല്പി​ക്കാ​വു​ന്ന​തി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ സ​ഫ​ല​മാ​ക്കി​യാ​ണു മ​ക​ൻ വ​ള​ർ​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നാ​യും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​രു​മ​ക​നാ​യും മ​ക​ൻ അ​റി​യ​പ്പെ​ടു​ന്പോ​ഴും സ്വ​ന്തം ഗ്രാ​മ​ത്തി​ലും എ​സ്റ്റേ​റ്റി​ലും ഒ​തു​ങ്ങി ജീ​വി​ക്കു​ക​യാ​യി​രു​ന്നു ഈ ​വൃ​ദ്ധ​ദ​ന്പ​തി​ക​ൾ.

ഏ​റെ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യ അ​ച്ഛ​നെ സി​ദ്ധാ​ർ​ത്ഥ​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് എ​സ്.​എം. കൃ​ഷ്ണ​യു​ടെ ബ​ന്ധു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.