20,000 കോ​ടി മു​ട​ക്കി നി​ർ​മി​ക്കു​ന്ന ക​പ്പ​ലി​ന്‍റെ ഹാ​ർ​ഡ് ഡി​സ്ക് ക​ള്ള​ൻ കൊ​ണ്ടു​പോ​യി
കൊ​ച്ചി: നാ​വി​ക​സേ​ന​യ്ക്കു വേ​ണ്ടി ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ദ്യ വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ന്‍റെ ഹാ​ർ​ഡ് ഡി​സ്ക് മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ലാ​ണു ക​പ്പ​ലി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഹാ​ർ​ഡ് ഡി​സ്ക്കി​നൊ​പ്പം അ​തി​ന്‍റെ ചി​ല അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കാ​ണാ​താ​യി. ക​ന്പ്യൂ​ട്ട​ർ ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. പ​രാ​തി​യെ​ത്തു​ട​ർ​ന്നു സൗ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

2009-ലാ​ണ് കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ൽ ക​പ്പ​ലി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 2021-ൽ ​പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. 20,000 കോ​ടി രൂ​പ​യോ​ള​മാ​ണ് ക​പ്പ​ലി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ്.