എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റം പ്ര​വ​ചി​ച്ച് എ​ക്സി​റ്റ് പോ​ൾ; ര​ണ്ടി​ട​ത്ത് ഫോ​ട്ടോ​ഫി​നി​ഷ്
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ മു​ന്നേ​റ്റം പ്ര​വ​ചി​ച്ച് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ. മ​നോ​ര​മ ന്യൂ​സ്-​കാ​ർ​വി ഇ​ൻ​സൈ​റ്റ്സ് എ​ക്സി​റ്റ് പോ​ളും, മാ​തൃ​ഭൂ​മി ന്യൂ​സ്-​ജി​യോ​വൈ​ഡ് എ​ക്സി​റ്റ് പോ​ളും യു​ഡി​എ​ഫി​നു മൂ​ന്നു സീ​റ്റും എ​ൽ​ഡി​എ​ഫി​നു ര​ണ്ടു സീ​റ്റു​മാ​ണു പ്ര​വ​ചി​ക്കു​ന്ന​ത്. ര​ണ്ട് എ​ക്സി​റ്റ് പോ​ളു​ക​ളും അ​രൂ​രി​ൽ ഫോ​ട്ടോ​ഫി​നി​ഷി​ലൂ​ടെ എ​ൽ​ഡി​എ​ഫ് മു​ന്നി​ലെ​ത്തു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഫോ​ട്ടോ​ഫി​നി​ഷെ​ന്ന് മ​നോ​ര​മ ന്യൂ​സ്-​കാ​ർ​വി ഇ​ൻ​സൈ​റ്റ്സ് എ​ക്സി​റ്റ് പോ​ൾ പ​റ​യു​ന്പോ​ൾ, മാ​തൃ​ഭൂ​മി ന്യൂ​സ്-​ജി​യോ​വൈ​ഡ് എ​ക്സി​റ്റ് പോ​ൾ പ​റ​യു​ന്ന​ത് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വി.​കെ. പ്ര​ശാ​ന്തി​ലൂ​ടെ എ​ൽ​ഡി​എ​ഫ് ജ​യി​ക്കു​മെ​ന്നാ​ണ്. കോ​ന്നി​യി​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് മ​നോ​ര​മ ന്യൂ​സ്-​കാ​ർ​വി ഇ​ൻ​സൈ​റ്റ്സ് എ​ക്സി​റ്റ് പോ​ൾ സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കോ​ന്നി​യി​ൽ യു​ഡി​എ​ഫ് 41 ശ​ത​മാ​നം വോ​ട്ടു​മാ​യി വി​ജ​യി​ക്കു​മെ​ന്ന് മാ​തൃ​ഭൂ​മി-​ജി​യോ​വൈ​ഡ് എ​ക്സി​റ്റ് പോ​ൾ പ​റ​യു​ന്നു.

മ​ഞ്ചേ​ശ്വ​രം യു​ഡി​എ​ഫ് നി​ല​നി​ർ​ത്തു​മെ​ന്ന് മ​നോ​ര​മ, മാ​തൃ​ഭൂ​മി എ​ക്സി​റ്റ് പോ​ളു​ക​ൾ ഒ​രേ​സ​മ​യം പ​റ​യു​ന്നു. അ​രൂ​രി​ൽ മ​നോ​ര​മ ന്യൂ​സ്-​കാ​ർ​വി ഇ​ൻ​സൈ​റ്റ്സ് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ചി​ക്കു​ന്ന​ത് ഫോ​ട്ടോ ഫി​നി​ഷാ​ണ്. അ​രൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ മ​നു സി.​പു​ളി​ക്ക​ൽ ത​ന്നെ വി​ജ​യി​ക്കു​മെ​ന്നാ​ണ് മാ​തൃ​ഭൂ​മി​യു​ടെ എ​ക്സി​റ്റ് പോ​ൾ പ​റ​യു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​മാ​ണ് മാ​തൃ​ഭൂ​മി ന്യൂ​സ്-​ജി​യോ​വൈ​ഡ് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ചി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തു യു​ഡി​എ​ഫ് അ​നാ​യാ​സം ജ​യി​ക്കു​മെ​ന്ന് മ​നോ​ര​മ-​കാ​ർ​വി ഇ​ൻ​സൈ​റ്റ്സ് എ​ക്സി​റ്റ് പോ​ളും പ​റ​യു​ന്നു.

വ​ട്ടി​യൂ​ർ​ക്കാ​വ്, അ​രൂ​ർ, കോ​ന്നി, എ​റ​ണാ​കു​ളം, മ​ഞ്ചേ​ശ്വ​രം എ​ന്നീ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ലെ​ണ്ണം യു​ഡി​എ​ഫി​ന്‍റെ​യും ഒ​രെ​ണ്ണം എ​ൽ​ഡി​എ​ഫി​ന്‍റെ​യും കൈ​വ​ശ​മാ​ണ്.